ലോക്ക് ഡൗണിനിടെ മദ്യശാല കൊള്ളയടിച്ചു; മോഷ്ടിച്ചത് ലക്ഷകണക്കിന് രൂപയുടെ മദ്യം

Share

ലോക്ക് ഡൗണിനിടെ അസമിലെ ശിവസാഗര്‍ ജില്ലയില്‍ മദ്യശാലയില്‍ മോഷണം. ലക്ഷകണക്കിന് രൂപയുടെ മദ്യമാണ് മോഷണം പോയത്. ശൈലാദാര്‍ ബറുവ എന്നയാളുടെ ഉടമസ്ഥതയിലുള്ള  ശിവസാഗര്‍ നഗരത്തിലുള്ള വൈന്‍ ഷാപ്പിലാണ് മോഷണം നടന്നത്. ചൊവ്വാഴ്ച വൈകുന്നേരമാണ് മോഷണം നടന്ന വിവരം റിപ്പോര്‍ട്ട് ചെയ്തത്.

‘ചൊവ്വാഴ്ച വൈകുന്നേരം ഞാന്‍ എന്റെ വൈന്‍ ഷോപ്പ് സന്ദര്‍ശിച്ചിരുന്നു. അപ്പോഴാണ് ആരൊക്കെയോ വൈന്‍ ഷോപ്പിനുള്ളിനുള്ളില്‍ കടന്നിട്ടുണ്ടെന്നും മദ്യം മോഷണം പോയിട്ടുണ്ടെന്നും അറിഞ്ഞത്. മേശയിലുണ്ടായിരുന്ന 10000രൂപയും മോഷണം പോയി. ഉടന്‍ തന്നെ പൊലീസിനെ അറിയിച്ചു. പൊലീസ് അന്വേഷണം നടത്തുന്നുണ്ട്’, ശൈലാദാര്‍ ബറുവ പറഞ്ഞു.

മംഗളൂരുവില്‍ മദ്യവില്‍പനശാല കുത്തിത്തുറന്ന് മോഷ്ടാക്കള്‍ ഒരു ലക്ഷം രൂപയുടെ മദ്യം കടത്തിക്കൊണ്ടു പോയിരുന്നു. മംളൂരു ഉള്ളാല്‍ എന്ന സ്ഥലത്തെ ‘മൈസൂര്‍ സെയില്‍സ് ഇന്റര്‍നാഷണല്‍ വൈന്‍ ഷേപ്പില്‍’ ആണ് മോഷണം നടന്നത്.

Read more

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട്

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്‍റ അടിയന്തര അപകട സാധ്യതകൾ കുറയ്ക്കുന്നതിനായി ഇന്ത്യ മുന്നോട്ടു വച്ച ത്രിതല സമാധാന പദ്ധതി പുറത്

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതി പൂർത്തിയായെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയാ