ലോകത്തിന് മറക്കാനാവാത്ത ചിത്രങ്ങളില്‍ ഒന്ന് കൂടി

ഇസ്രായേലി സൈനികർ തൊടുത്ത കണ്ണീർവാതക ഷെല്ല് ആ പലസ്തീനി ചെറുപ്പക്കാരന്റെ വായിലാണ് ചെന്ന് പതിച്ചത്. വായില്‍ നിന്നും മൂക്കില്‍ നിന്നും പുകയുമായി ജീവനു വേണ്ടി പരക്കം പായുന്ന മനുഷ്യന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ ലോകമന:സാക്ഷിയെ ഞെട്ടിച്ചിരിക്കുന്നത്.

ലോകത്തിന് മറക്കാനാവാത്ത  ചിത്രങ്ങളില്‍ ഒന്ന് കൂടി
photonews

ഇസ്രായേലി സൈനികർ തൊടുത്ത കണ്ണീർവാതക ഷെല്ല് ആ പലസ്തീനി ചെറുപ്പക്കാരന്റെ വായിലാണ് ചെന്ന് പതിച്ചത്. വായില്‍ നിന്നും മൂക്കില്‍ നിന്നും പുകയുമായി ജീവനു വേണ്ടി പരക്കം പായുന്ന മനുഷ്യന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ ലോകമന:സാക്ഷിയെ ഞെട്ടിച്ചിരിക്കുന്നത്.

ജറുസലേം ദിനത്തോടനുബന്ധിച്ചാണ് ആയിരക്കണക്കിന് വരുന്ന പാലസ്തീന്‍ സമരക്കാര്‍ ഗാസ അതിര്‍ത്തിയില്‍ പ്രക്ഷോഭം നടത്തിയത്. ഇവരെ നേരിടുന്നതിന് ഇസ്രായേല്‍ സൈന്യം കണ്ണീര്‍വാതക ഷെല്ലുകള്‍ വര്‍ഷിച്ചു. ഇതിനിടയില്‍ കല്ലേറു നടത്തിയ പ്രക്ഷോഭകരെ നോക്കിനില്‍ക്കുകയായിരുന്ന ഹയ്തം അബു സബ്ല എന്ന 23കാരന്റെ മുഖത്തേയ്ക്ക് ഷെല്‍ പതിക്കുകയായിരുന്നു. ഷെല്ലിന്റെ ഭാഗം വായ്ക്കുള്ളില്‍ പോയി വായില്‍ നിന്നും മൂക്കില്‍ നിന്നും പുകയുമായി ജീവനുവേണ്ടി പിടയുന്ന യുവാവിന്റെ ചിത്രങ്ങള്‍ അന്താരാഷ്ട്ര ഏജന്‍സയാണ് പുറത്തു വിട്ടത്.

യുവാവിന് നെഞ്ചിലും മുഖത്തും മാരകമായി പരിക്കേറ്റിട്ടുണ്ട്. കുഴഞ്ഞു വീണ അബുവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ ഇയാളുടെ ശരീരത്തില്‍ നിന്ന് ഷെല്ലിന്റെ ഭാഗം നീക്കം ചെയ്തു. എന്നാല്‍ യുവാവ് അപകടനില തരണം ചെയ്തിട്ടില്ല.  അസോയിയേറ്റഡ് പ്രസ്സിന്റെ ക്യാമറാമാൻ അദേൽ ഹന (Adel Hana) ആണ് ഈ ചിത്രം പുറത്തുവിട്ടത്.

Read more

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ന്യൂഡൽഹി: ഇൻഷുറൻസില്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്കെതിരേ കർശന നടപടിയുമായി കേന്ദ്രസർക്കാർ. ഇൻഷുറൻസില്ലാത്തതും പുതുക്കാത്തതുമായ വാഹനങ്ങൾ