ലോകത്തെ ഏറ്റവും ഉയരത്തിലുള്ള ഗതാഗതയോഗ്യമായ റോഡ് ഇന്ത്യയില്‍: ഉയരം 19,300 അടി !

Share

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും ഉയരത്തിലുള്ള ഗതാഗതയോഗ്യമായ റോഡ് കിഴക്കന്‍ ലഡാക്കില്‍ നിര്‍മിച്ച് ഇന്ത്യ. 19,300 അടി ഉയരത്തില്‍ ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷനാണ് (ബി.ആര്‍.ഒ) റോഡ് നിര്‍മിച്ചതെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു. ബൊളീവിയയില്‍ ഉതുറുങ്കു അഗ്നിപര്‍വ്വതത്തിനടുത്തുള്ള 18,953 അടി ഉയരത്തിലുള്ള റോഡിന്റെ റെക്കോര്‍ഡ് ഇത് തകര്‍ത്തതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

സമുദ്ര നിരപ്പില്‍ നിന്ന് 19,300 അടി ഉയരത്തിലാണ് ഇന്ത്യ ചൈന അതിര്‍ത്തിയിലുള്ള ഗ്രാമങ്ങളായ ചിസ്മൂളില്‍ നിന്ന് ദേം ചോക്കിലേക്കുള്ള ഈ പാത നിര്‍മിച്ചിരിക്കുന്നത്. 86 കിലോമീറ്റര്‍ ദൂരമാണ് ഈ പാതയ്ക്കുള്ളത്. ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനാണ് നിര്‍മാണത്തിന് ചുക്കാന്‍ പിടിച്ചത്. ലേയില്‍ നിന്ന് 230 കിലോമീറ്റര്‍ ദൂരമുണ്ട് ഈ അതിര്‍ത്തി ഗ്രാമങ്ങളിലേയ്ക്ക്. ഹിമാങ്ക് പദ്ധതിയുടെ ഭാഗമായാണ് ജമ്മു കശ്മീരിന്റെ ഭാഗമായ ഉംലിങ്ക്ലാ മേഖലയില്‍ ഈ പാത നിര്‍മ്മിച്ചത്.

52 കിലോമീറ്റര്‍ നീളമുള്ള ഈ റോഡ് റോഡ്. ലേയില്‍ നിന്ന് ഡെംചോക്കിനേയും ചിസംലെയെയും ബന്ധിപ്പിക്കുന്ന ഈ പാത പ്രാദേശിക ജനങ്ങള്‍ക്ക് ഒരു അനുഗ്രഹമാണെന്നും ഇത് ജനങ്ങളുടെ സാമൂഹിക-സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുകയും ലഡാക്കിലെ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുമെന്നും സര്‍ക്കാര്‍ പത്രക്കുറിപ്പില്‍ പറയുന്നു.

അപകടകരമായ നിരവധി വെല്ലുവിളികളെ അതിജീവിച്ചാണ് പാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിച്ചതെന്ന് ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ പ്രതിനിധികള്‍ പറഞ്ഞു. പാതയുടെ നിര്‍മാണത്തിനിടയില്‍ ഓക്സിജന്‍ ലഭ്യതക്കുറവ് ജോലി ചെയ്തിരുന്ന തൊഴിലാളികളുടെ കാര്യക്ഷമത അന്‍പത് ശതമാനത്തിലേറെ കുറവ് വരുത്തിയിരുന്നെന്ന് ബി. ആര്‍. ഒ . പ്രതിനിധി പുര്‍വ്വിമാത് പറഞ്ഞു.

പര്‍വ്വത മേഖലയിലെ റോഡ് നിര്‍മാണത്തിന് തൊഴിലാളികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിരുന്നെന്നും. ജീവന്‍ പോലും പണയം വച്ചാണ് പലപ്പോഴും തൊഴിലാളികള്‍ ജോലി പൂര്‍ത്തിയാക്കിയതെന്നും ബി. ആര്‍.ഒ. പ്രതിനിധികള്‍ പറഞ്ഞു.നേരത്തെയും സമുദ്ര നിരപ്പില്‍ നിന്ന് പതിനേഴായിരം അടി മുകളില്‍ രണ്ട് പാതകള്‍ നിര്‍മിച്ചിട്ടുണ്ട് ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍.

എവറസ്റ്റിന്റെ ബേസ് ക്യാമ്പിനേക്കാള്‍ ഉയരത്തിലാണ് റോഡ് നിര്‍മ്മിച്ചിരിക്കുന്നത്. നേപ്പാളിലെ സൗത്ത് ബേസ് ക്യാമ്പ് 17,598 അടി ഉയരത്തിലാണ്. ടിബറ്റിലെ നോര്‍ത്ത് ബേസ് ക്യാമ്പ് ആകട്ടെ 16,900 അടിയിലും 17,700 അടി ഉയരത്തിലുള്ള സിയാച്ചിന്‍ ഹിമാനിയേക്കാള്‍ ഉയരത്തിലാണ് റോഡ് നിര്‍മിച്ചിരിക്കുന്നത്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ