പ്രവാസി മലയാളിയായ അനീഷ് കുന്നത്ത് സംവിധാനം ചെയ്ത ഹൃസ്വചിത്രം “അതാര്യം” ശ്രദ്ധേയമാകുന്നു. സാമൂഹിക പ്രസക്തിയുള്ള ചിത്രം ഈ മാസം 17നു നാഷണല്‍ ഫിലിം ആര്‍ക്കൈവ് ഓഫ് ഇന്ത്യയിൽ വെച്ച് നടക്കുന്ന ‘’പൂനെ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ പ്രദർശിപ്പിക്കും.
സിംഗപ്പൂരിലെ “MIS” എന്ന മലയാളീ കൂട്ടായ്മയിലെ സുഹൃത്തുക്കൾ ചേർന്നൊരുക്കിയ ഉദ്യമമാണ് “അതാര്യം” എന്ന ഹൃസ്വചിത്രം. മെര്‍ലയണ്‍ മലയാളം പിക്ചേഴ്സ്-ന്‍റെ ബാനറിൽ ലാവണ്യ മേനോൻ നിർമ്മിച്ചിരിക്കുന്ന “അതാര്യം” പൂർണമായും സിംഗപ്പൂരിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇന്ന് നമ്മുടെ നാട്ടിൽ വളരെയേറെ സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയം വളരെ ലളിതാത്മകമായാണ് ചിത്രത്തിൽ ഇതിൻറെ സംവിധായകൻ കൈകാര്യം ചെയ്തിരിക്കുന്നത്. പരിമിതമായ സാങ്കേതിക സാധ്യതകൾ ഉപയോഗിച്ചു ചിത്രത്തിന്‍റെ ആശയത്തോട് പൂർണ്ണമായും നീതി പുലര്‍ത്തിക്കൊണ്ടുള്ള ഒരു ഉദ്യമമാണ് “അതാര്യം”. ഈ ചിത്രം ഇതിനോടകം തന്നെ പ്രമുഖ ചലച്ചിത്രമേളകളിൽ ഇടം നേടി കഴിഞ്ഞിട്ടുണ്ട് .
ഈ വർഷത്തെ ഏറ്റവും മികച്ച ചിത്രത്തിനുള്ള കേരള സ്റ്റേറ്റ് ഫിലിം അവാർഡ് ലഭിച്ച ഒറ്റമുറിവെളിച്ചത്തിന്‍റെ അണിയറയിൽ പ്രവർത്തിച്ച സിദ്ധാർത്ഥ പ്രദീപും, ഷെഫിൻ മായനുമാണ് ഈ ചിത്രത്തിന്‍റെയും സംഗീത സംവിധാനവും ശബ്ദമിശ്രണവും കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിന്‍റെ കേന്ദ്ര കേന്ദ്രകഥാപാത്രത്തെ കഴിഞ്ഞദിവസങ്ങളിൽ ജയസൂര്യ, രഞ്ജിത്ത് ശങ്കർ എന്നിങ്ങനെ പ്രമുഖ സിനിമാപ്രവർത്തകർ റിലീസിനൊരുങ്ങുന്ന “മേരിക്കുട്ടി” യുടെ പ്രൊമോഷന്‍റെ ഭാഗമായി അവരുടെ ഫേസ്ബുക്ക് പേജുകളിൽ പങ്കുവെച്ചത് സമൂഹ മാധ്യമങ്ങളിൽ ഏവരുടേയും ശ്രദ്ധയാകർഷിച്ചിരുന്നു
അണിയറ പ്രവർത്തകർ
Writer and Director : Anish Kunnath
Producer Lavanya Menon (Merlion Malayalam Pictures)
Cast : Geethu Krishna, Aiswarya nair, Ragesh bayakkodan, Balaraman kunduvara
Director of Photography: Braven Yeo
Production Controller: Sujith KC
Editor : Bibin Paul Samuel
Associate Director of Photography: Jovin Jose
Music Director : Sidhartha Pradeep
Sound Design & Mixing : Shefin Mayan
Makeup & Costumes Divya Balaji, Shiny Ragesh
Location Manager: Balaji G S
Vocals Sreejith Faroke
Subtitles : Uma K P
Production Assistants : Ragesh Kumar, Thomas George, sreenath maadhavan, Archana, Ajith