ന്യൂയോർക്ക്: എഴുത്തുകാരൻ സൽമാൻ റുഷ്ദിക്ക് നേരെ വധശ്രമം. ന്യൂയോർക്കിൽ വച്ച് പ്രസംഗിക്കാനായി വേദിയിലെത്തിയ അദ്ദേഹത്തിന് കുത്തേൽക്കുകയായിരുന്നു. അക്രമിയെ കീഴ്‌പ്പെടുത്തി കസ്റ്റഡിയിലെടുത്തു.
പ്രസംഗിക്കാൻ വേദിയിലെത്തിയ സൽമാൻ റുഷ്ദിക്ക് നേരെ അജ്ഞാതനായ വ്യക്തി വേദിയിലേക്ക് ചാടിക്കയറി ആക്രമിക്കുകയായിരുന്നു.
ഇന്ത്യൻ വംശജനും ബ്രിട്ടീഷ് പൗരനുമായ റുഷ്ദി കഴിഞ്ഞ 20 വർഷമായി അമെരിക്കയിലാണ് താമസം. 75കാരനായ ഏഴുത്തുകാരന് നേർക്ക് നേരത്തെയും വധ ഭീഷണിയുണ്ടായിരുന്നു.