അയോധ്യ രാമക്ഷേത്രത്തിന് 1.75 കിലോഗ്രാം വെള്ളി ചൂൽ’; ക്ഷേത്ര ട്രസ്റ്റിന് സമ്മാനിച്ച് ഭക്തർ

0

അയോധ്യയിലെ രാമക്ഷേത്രത്തിന് 1.75 കിലോഗ്രാം വെള്ളി ചൂൽ സമ്മാനിച്ച് ഭക്തർ. രാമക്ഷേത്രത്തിലെ വിശുദ്ധമന്ദിരം ശുചീകരിക്കണമെന്ന അഭ്യർത്ഥനയോടെയാണ് ഭക്തർ ചൂൽ സമ്മാനിച്ചതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു. നിരവധിയാളുകളാണ് ക്ഷേത്ര ട്രസ്റ്റിലേക്ക് ഇപ്പോൾ സമ്മാനങ്ങളും സംഭാവനകളും നൽകുന്നത്.

അക്കൂട്ടത്തിൽ ക്ഷേത്ര ട്രസ്റ്റിന് സമ്മാനമായി ലഭിച്ച ഒരു ചൂൽ ഇപ്പോൾ മാധ്യമങ്ങളിൽ ഇടം പിടിക്കുകയാണ്. എഎൻഐ, എക്സിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ഭക്തർ വെള്ളിച്ചൂൽ ശിരസ്സിലേറ്റി ജാഥയായി ക്ഷേത്രത്തിലേക്ക് പോകുന്നതിന്‍റെ ദൃശ്യങ്ങൾ കാണാം.

പൂർണ്ണമായും വെള്ളിയിൽ തീർത്ത ചൂൽ ആണിത്. 1.75 കിലോഗ്രാം ഭാരമുള്ള വെള്ളി ചൂൽ രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന് സമ്മാനിച്ചത് അഖില ഭാരതീയ മംഗ് സമാജിലെ ഭക്തരാണ്.രാമക്ഷേത്രത്തിലെ വിശുദ്ധമന്ദിരം ശുചീകരിക്കണമെന്ന അഭ്യർത്ഥനയോടെയാണ് ഭക്തർ ചൂൽ സമ്മാനിച്ചതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു.

ജനുവരി 22 ന് ക്ഷേത്രം തുറന്നത് മുതൽ ഏകദേശം 19 ലക്ഷം ഭക്തർ അയോധ്യയിലെ രാമക്ഷേത്രം സന്ദർശിച്ചതായാണ് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. ജനുവരി 23 ന് പ്രാൺ പ്രതിഷ്ഠ ചടങ്ങിനെത്തുടർന്ന് പൊതുജനങ്ങൾക്കായി തുറന്ന ക്ഷേത്രത്തിൽ ആദ്യദിവസം തന്നെ എത്തിയത് 5 ലക്ഷത്തിലധികം സന്ദർശകരാണ്.