വടകര: ശബരിമലയിലെ ആചാരവും വിശ്വാസവും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ശബരിമല കര്‍മ സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിൽ അയ്യപ്പജ്യോതി തെളിച്ചു. ബി ജെ പി യുടെയും എന്‍ എസ്എസിന്റെ യും പിന്തുണയോടെ നടന്ന പരിപാടിയില്‍ പതിനായിരക്കണക്കിനു പേർ ഒത്തുചേർന്നു. സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാമതിലിന് ബദലായി ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയാണു ജ്യോതി തെളിയിച്ചത്. വൈകിട്ട് ആറു മണി മുതൽ ആറര വരെ റോഡിന്റെ ഇടതുവശത്ത് അണിനിരന്നാണ് മൺവിളക്കുകളിൽ എള്ളുതിരി തെളിയിച്ചത്.മഞ്ചേശ്വരം മുതല്‍ കളിയിക്കാവിള വരെ ഒരേ സമയം ദീപങ്ങള്‍ തെളിച്ചാണ് അയ്യപ്പജ്യോതി സംഘടിപ്പിച്ചത്.
Latest Articles
ദക്ഷിണ കൊറിയയിൽ പട്ടാള നിയമം പ്രഖ്യാപിച്ചു
ദക്ഷിണ കൊറിയ ഇന്ന് പട്ടാള നിയമം പ്രഖ്യാപിച്ചു. രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ പാർലമെൻ്റ് നിയന്ത്രിക്കുന്നുവെന്നും ഉത്തര കൊറിയയോട് അനുഭാവം പുലർത്തുന്നുവെന്നും രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ സർക്കാരിനെ സ്തംഭിപ്പിച്ചുവെന്നും ദക്ഷിണ കൊറിയൻ പ്രസിഡന്റ്...
Popular News
‘ഫെന്‍ഗല്‍’ ശനിയാഴ്ച കരതൊടും, തമിഴ്നാട്ടില്‍ മഴ മുന്നറിയിപ്പ്; വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി
ചെന്നൈ: തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ രൂപംകൊണ്ട ന്യൂനമര്‍ദം വെള്ളിയാഴ്ച ഉച്ചയോടെ ഫെന്‍ഗല്‍ ചുഴലിക്കാറ്റായി മാറി. ശനിയാഴ്ച ഉച്ചയോടെ കാരയ്ക്കലിനും മഹാബലിപുരത്തിനുമിടയില്‍ കരതൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 90 കിലോമീറ്റര്‍ വേഗതയില്‍വരെ...
ഐസിസി പുതിയ ചെയർമാനായി സ്ഥാനം ഏറ്റെടുത്ത് ജയ് ഷാ
ഐസിസിയുടെ പുതിയ ചെയര്‍മാനായി ജയ് ഷാ. ഗ്രെഗ് ബാര്‍ക്ലേയുടെ പിന്‍ഗാമിയായാണ് ജയ് ഷാ ഐസിസി തലപ്പത്തേക്ക് എത്തുന്നത്. ഐസിസി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ് 35കാരനായ...
ഇസ്കോൺ നിരോധിക്കണമെന്ന ഹർജി ധാക്ക ഹൈക്കോടതി തള്ളി
ധാക്ക: ബംഗ്ലാദേശിൽ ഇസ്കോൺ നിരോധിക്കണമെന്ന ഹർജി തള്ളി ധാക്ക ഹൈക്കോടതി. നിരോധനം ആവശ്യപ്പെട്ടുള്ള ഹര്‍ജിയുടെ വാദം കേള്‍ക്കുന്നതിനിടെ, വിഷയത്തില്‍ അനിവാര്യമായ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് അറ്റോര്‍ണി ജനറലിന്റെ ഓഫിസ് അറിയിച്ചതിനു...
തിയറ്ററുകളിൽ തരംഗമായി മാറിയ ‘ബോഗയ്ന്‍വില്ല’ ഇനി ഒടിടിയിൽ; ഡിസംബർ 13 മുതൽ സോണി ലിവിൽ സ്ട്രീമിംഗ്
തുടക്കം മുതൽ ഒടുക്കം വരെ ഓരോ നിമിഷവും ത്രില്ലടിപ്പിച്ച് പ്രേക്ഷകർക്ക് പുത്തൻ ദൃശ്യാനുഭവം സമ്മാനിച്ച് തിയറ്ററുകളിൽ തരംഗമായി മാറിയ കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും ജ്യോതിർമയിയും ഒന്നിച്ച 'ബോഗയ്ന്‍വില്ല' ഇനി...
ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് കേരളത്തിലേക്ക്; മഴ തുടരും
തിരുവനന്തപുരം: ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് അറബിക്കടലിലേക്ക് നീങ്ങുന്നതിനാൽ വടക്കൻ കേരളത്തിൽ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറിൽ 204 മില്ലീമീറ്റർ വരെ ലഭിക്കുന്ന പെരുമഴയാണ് പ്രതീക്ഷിക്കുന്നത്.