എമിറേറ്റ്‌സ് എയര്‍ലൈന്‍സില്‍ നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് 10 കിലോ ബാഗേജ് ഫ്രീ

ദുബായില്‍ നിന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സില്‍ നാട്ടിലെത്തുന്ന പ്രവാസി മലയാളികള്‍ക്ക് 10 കിലോ ബാഗേജ് ഫ്രീ. മാര്‍ച്ച് 31 വരെ കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് വരുന്നവര്‍ക്കാണ് ഈ ആനുകൂല്യം.

എമിറേറ്റ്‌സ് എയര്‍ലൈന്‍സില്‍ നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് 10 കിലോ ബാഗേജ് ഫ്രീ
airport-759

ദുബായില്‍ നിന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സില്‍ നാട്ടിലെത്തുന്ന പ്രവാസി മലയാളികള്‍ക്ക് 10 കിലോ ബാഗേജ് ഫ്രീ. മാര്‍ച്ച് 31 വരെ കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് വരുന്നവര്‍ക്കാണ് ഈ ആനുകൂല്യം.

നിലവിലെ 30 കിലോയ്ക്കു പുറമെ 10 കിലോ കൂടി സൗജന്യമായി കൊണ്ടുപോകാനുള്ള അവസരമാണ് എമിറേറ്റ്‌സ് പ്രൊമോഷന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. സ്‌കൂള്‍ അവധി പ്രമാണിച്ച് നാട്ടിലേക്ക് തിരിക്കുന്നവര്‍ക്ക് ഈ പ്രൊമോഷന്‍ ഉപകാരപ്പെടും. ഇന്ത്യ, പാകിസ്താന്‍, ഫിലിപ്പീന്‍സ് എന്നിവിടങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാര്‍ക്കാണ് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നത്.

ചില സ്ഥലങ്ങളിലേക്ക് 20 കിലോ വരെ സൗജന്യമായി കൊണ്ടുപോകാം. ഇതേക്കുറിച്ചുള്ള വിശദവിവരങ്ങള്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ നഗരങ്ങളായ കൊച്ചിക്കും തിരുവനന്തപുരത്തിനും പുറമെ, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലേക്ക് കൂടി ഈ സൗകര്യമുണ്ട്. പാകിസ്താനിലെ കറാച്ചി, മുള്‍ട്ടാന്‍, സിയാല്‍കോട്ട്, ഫിലിപ്പീന്‍സിലെ മനില, സെബു, ക്ലാര്‍ക്ക് എന്നീ വിമാനത്താവളങ്ങളിലേക്കും സൗജന്യ ബാഗേജ് സൗകര്യം ലഭിക്കും. എന്നാല്‍ ദുബയില്‍ നിന്ന് മനിലയിലേക്കുള്ള യാത്രക്കാര്‍ക്ക് 15 കിലോയാണ് സൗജന്യം. അതായത് ഇവര്‍ക്ക് 45 കിലോ വരെ ബാഗേജ് കൊണ്ടുപോവാം.

ചില ദിവസങ്ങളില്‍ 20 കിലോ വരെ പ്രമോഷന്‍ സൗജന്യം നല്‍കിയിട്ടുണ്ട്. ഉദാഹരണമായി കൊളംബോയിലേക്ക് ശനി, തിങ്കള്‍, വ്യാഴം ഒഴികെയുള്ള ദിവസങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ആകെ 50 കിലോ ലഗേജ് സൗജന്യമായി കൊണ്ടുപോവാം. ശക്തമായ മല്‍സരം നിലനില്‍ക്കുന്ന കേന്ദ്രങ്ങളിലേക്കാണ് എമിറേറ്റ്‌സ് പ്രൊമോഷന്‍ ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത്. പൊതുവെ കൂടുതല്‍ സാധനങ്ങളുമായി നാട്ടിലേക്ക് പോവാന്‍ ആഗ്രഹിക്കുന്ന ഏഷ്യന്‍ രാജ്യങ്ങളിലേക്കാണ് പ്രധാനമായും ഈ ഓഫര്‍ ഉള്ളത്.

Read more

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ ഡോ ശശി തരൂർ എംപി പങ്കെടുത്തതിൽ ഹൈക്കമാൻഡിന് അതൃപ്തി. രാഷ്ട്

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ജാമ്യ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കു