ബാഹുബലിയുടെ മഹിഷ്മതി കാണണോ; എന്നാല്‍ രാമോജി ഫിലിം സിറ്റിയിലേക്ക് വന്നോളൂ

ബാഹുബലി ആരാധകര്‍ക്ക്  ഒരു സന്തോഷവാര്‍ത്ത. ബാഹുബലിയില്‍ സിനിമയോളം പ്രാധാന്യം നേടിയ ബാഹുബലിയുടെ സാമ്രാജ്യം നേരില്‍ കാണാന്‍ അവസരം. അതെ നമ്മുടെ നാട്ടില്‍ തന്നെ.

ബാഹുബലിയുടെ മഹിഷ്മതി കാണണോ; എന്നാല്‍  രാമോജി ഫിലിം സിറ്റിയിലേക്ക് വന്നോളൂ
bahubali

ബാഹുബലി ആരാധകര്‍ക്ക്  ഒരു സന്തോഷവാര്‍ത്ത. ബാഹുബലിയില്‍ സിനിമയോളം പ്രാധാന്യം നേടിയ ബാഹുബലിയുടെ സാമ്രാജ്യം നേരില്‍ കാണാന്‍ അവസരം. അതെ നമ്മുടെ നാട്ടില്‍ തന്നെ. 60 കോടി ചെലവില്‍ രണ്ടു ഭാഗമങ്ങള്‍ക്കുമായി രാമോജി ഫിലിം സിറ്റിയിലെ 100 ഏക്കറില്‍ നിര്‍മിച്ച മഹിഷ്മതി സെറ്റ് സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കുകയാണ്. ആയിരം ഏക്കറില്‍ ഹൈദരാബാദില്‍ സ്ഥിതി ചെയ്യുന്ന രാമോജി ഫിലിം സിറ്റിയിലാണ് ‘മഹിഷ്മതി’ തയ്യാറാക്കപ്പെട്ടിരിക്കുന്നത്.ഇതോടെ ബാഹുബലിയുടെ ഗംഭീരമായ സെറ്റ് പ്രധാന വിനോദസഞ്ചാര ആകര്‍ഷണമായി മാറുമെന്നാണ് കരുതുന്നത്.

വിദ്യാര്‍ത്ഥികളും കോര്‍പറേറ്റ് ഓഫീസുകളും സ്‌പെഷ്യല്‍ പാക്കേജുകളായും ബുക്കുചെയ്യാനുള്ള സൗകര്യമുണ്ട്. 2,349 രൂപയുടെ പ്രീമിയം ടിക്കറ്റെടുത്താല്‍ രാവിലെ ഒമ്പതു മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെ ‘മഹിഷ്മതി’യില്‍ യില്‍ കറങ്ങാം. 1250 രൂപയുടെ ജനറല്‍ ടിക്കറ്റാണെങ്കില്‍ രാവിലെ ഒമ്പതു മണി മുതല്‍ രാവിലെ പതിനൊന്നരവരെ രണ്ടരമണിക്കൂറോളമാണ് അനുവദിച്ചിരിക്കുന്ന സമയം. വിശദവിവരങ്ങള്‍ ഫിലിം സിറ്റിയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റിലുണ്ട്.

രണ്ടുഭാഗങ്ങള്‍ക്കുമായി 60 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മിച്ച സെറ്റിലെ ചില ഭാഗങ്ങള്‍ ആണ് നിലനിര്‍ത്തിയിരിക്കുന്നത്. ചലച്ചിത്രവിദ്യാര്‍ത്ഥികള്‍, സിനിമപ്രേമികള്‍ കൂടാതെ പൊതുജനവും ബാഹുബലി സെറ്റ് കാണാന്‍ എത്തുകയാണെന്നും അധികൃതര്‍ പറയുന്നു.

Read more

IDSFFK; ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ഇന്നു മുതല്‍, സ്റ്റുഡന്റ്സ് പാസുകൾ ഇരട്ടിപ്പിച്ചു

IDSFFK; ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ഇന്നു മുതല്‍, സ്റ്റുഡന്റ്സ് പാസുകൾ ഇരട്ടിപ്പിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 18ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള (ഐ.ഡി.എസ്.എഫ്.എഫ്

കാത്തിരിപ്പിന് വിരാമം; ആപ്പിളിൻ്റെ ഫോൾഡബിൾ ഫോണായ ഡ്യുവോ അവതരിപ്പിച്ചു, വില ഇങ്ങനെ !

കാത്തിരിപ്പിന് വിരാമം; ആപ്പിളിൻ്റെ ഫോൾഡബിൾ ഫോണായ ഡ്യുവോ അവതരിപ്പിച്ചു, വില ഇങ്ങനെ !

ന്യൂയോർക്ക്: കാത്തിരിപ്പിന് വിരാമമിട്ട് ഫോൾഡബിൾ ഫോണായ ഡ്യുവോ ഐ ഫോൺ ആപ്പിൾ അവതരിപ്പിച്ചു. കമ്പനിയുടെ ചരിത്രത്തിലാദ്യമായി അവതരി

അഭിനയ പ്രതിഭകൾ നേർക്കുനേർ; ഉർവശി- ജോജു ചിത്രം 'ആശ' നാളെ തിയേറ്ററുകളിൽ

അഭിനയ പ്രതിഭകൾ നേർക്കുനേർ; ഉർവശി- ജോജു ചിത്രം 'ആശ' നാളെ തിയേറ്ററുകളിൽ

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളായ ഉര്‍വ്വശിയും ജോജു ജോര്‍ജ്ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന 'ആശ'യുടെ ചങ്കിടിപ്പേറ്റുന്

മെസ്സേജ് വരും; വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി

മെസ്സേജ് വരും; വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി

തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി. വൈദ്യുതി നിയന്ത്രണം ഏതുസമയത്ത് എന്