ഗാലറിയില്‍ ഇരിക്കുന്ന മകള്‍ക്കായി ഒരു പാട്ട് പാടാന്‍ സദസ്സിനോട് അനുവാദം ചോദിക്കുന്ന ബാലഭാസ്കര്‍; കണ്ണ്നനയാതെ കണ്ടിരിക്കാനാവില്ല ഈ വീഡിയോ

ബാലഭാസ്കരും മകളും മലയാളികളുടെ മനസ്സില്‍ ഇപ്പോഴും ഒരു വേദനയായി അവശേഷിക്കുകയാണ്. ബാലുവിന്റെ ഓരോ പാട്ടുകള്‍ കേള്‍ക്കുമ്പോഴും അവയുടെ വീഡിയോ കാണുമ്പോഴും സംഗീതത്തെ സ്നേഹിക്കുന്ന ഏതൊരാളുടെയും മനസൊന്നു നീറുകയാണ്.

ഗാലറിയില്‍ ഇരിക്കുന്ന മകള്‍ക്കായി ഒരു പാട്ട് പാടാന്‍ സദസ്സിനോട് അനുവാദം ചോദിക്കുന്ന ബാലഭാസ്കര്‍; കണ്ണ്നനയാതെ കണ്ടിരിക്കാനാവില്ല ഈ വീഡിയോ
BALA

ബാലഭാസ്കരും മകളും മലയാളികളുടെ മനസ്സില്‍ ഇപ്പോഴും ഒരു വേദനയായി അവശേഷിക്കുകയാണ്. ബാലുവിന്റെ ഓരോ പാട്ടുകള്‍ കേള്‍ക്കുമ്പോഴും അവയുടെ വീഡിയോ കാണുമ്പോഴും സംഗീതത്തെ സ്നേഹിക്കുന്ന ഏതൊരാളുടെയും മനസൊന്നു നീറുകയാണ്. അതിനിടയില്‍ ബാലുവിന്റെയും മകളുടെയും ഒരു അപൂര്‍വ്വവീഡിയോ വൈറലായിരിക്കുകയാണ്.  
ഗാലറിയില്‍ ഇരിക്കുന്ന മകള്‍ക്ക് തന്നെ തിരിച്ചറിയാന്‍ വയലിനില്‍ താരാട്ട് പാടുന്ന ബാലഭാസ്‌ക്കറിന്റെ വീഡിയോ സോഷ്യല്‍ മീഡിയില്‍ പ്രചരിക്കുമ്പോള്‍

അത് കാണുന്ന ഏതൊരാളുടെയും മനസ്സില്‍ അറിയാതെ ഒരു നോവ്‌ പടരുകയാണ്.  മെന്റലിസ്റ്റ് ആദി പുറത്തുവിട്ട വീഡിയോയാണിത്. വയലിന്‍ വായിക്കുന്നതിനിടയില്‍ വേദിയിലെത്തിയ മകളെ കണ്ടു ബാലു വികാരദീനനാകുന്നുണ്ട്. ഒടുവില്‍ മകള്‍ക്ക് വേണ്ടി സദസ്സിനോട് ബാലു അഭ്യര്‍ഥിക്കുന്നത് ഇങ്ങനെയാണ്. '  
- ‘എന്റെ മകളാണിത്. എന്റെ പരിപാടി ആദ്യമായിട്ടാണ് അവള്‍ കാണാന്‍ വരുന്നത്. അവള്‍ക്കെന്നെ മനസ്സിലായിട്ടുണ്ടാവില്ല.. എന്നെ തിരിച്ചറിയാന്‍ ഒരു പാട്ട് പാടിക്കോട്ടേ? രണ്ട് മിനിറ്റ് ഞാന്‍ എടുത്തോട്ടെ.’ എന്ന് പറഞ്ഞ് ബാലഭാസ്‌ക്കര്‍ താരാട്ട്  പാടുകയായിരുന്നു.

https://www.facebook.com/MentalistAathi/videos/419213368611972/

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു