ധാക്ക: ബംഗ്ലാദേശിൽ ഇസ്കോൺ നിരോധിക്കണമെന്ന ഹർജി തള്ളി ധാക്ക ഹൈക്കോടതി. നിരോധനം ആവശ്യപ്പെട്ടുള്ള ഹര്‍ജിയുടെ വാദം കേള്‍ക്കുന്നതിനിടെ, വിഷയത്തില്‍ അനിവാര്യമായ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് അറ്റോര്‍ണി ജനറലിന്റെ ഓഫിസ് അറിയിച്ചതിനു പിന്നാലെണ് കോടതി നടപടി.
ഹൈന്ദവ ആത്മീയ നേതാവ് ചിന്മയ് കൃഷ്ണദാസിന്റെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ബംഗ്ലാദേശിൽ പ്രതിഷേധം ശക്തമായത്. രാജ്യദ്രോഹം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് ഇസ്കോൺ അംഗം കൂടിയായ ചിന്മയ് കൃഷ്ണദാസിനെ ധാക്ക വിമാനത്താവളത്തിൽ അറസ്റ്റു ചെയ്തത്. ഇതിന് പിന്നാലെയാണ് ഇസ്കോൺ നിരോധിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനാണ് കോടതിയെ സമീപിച്ചത്.