മാർച്ച് 31 വരെ സമയം: ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ

Share

മുംബൈ: ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ. പാൻ കാർഡും ആധാർ കാർഡും 2022 മാർച്ച് 31 ന് മുൻപ് ബന്ധിപ്പിച്ചില്ലെങ്കിൽ ബാങ്കിങ് സേവനങ്ങൾ ലഭിക്കില്ലെന്നാണ് അറിയിപ്പ്. തടസമില്ലാത്ത സേവനങ്ങൾക്കായി ഈ നിർദ്ദേശം പാലിക്കൂവെന്നാണ് ട്വിറ്റർ വഴിയും ടെക്സ്റ്റ് മെസേജുകളിലൂടെയും ബാങ്ക് ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

രണ്ടും തമ്മിൽ ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ കാർഡ് അസാധുവാകും. അതുകഴിഞ്ഞാൽ പിന്നെ ബാങ്കിങ് ഇടപാടുകൾ നടത്താൻ തടസമുണ്ടാകും. എന്നാൽ കൊവിഡ് സാഹചര്യം കണക്കാക്കി ആധാറും പാൻ കാർഡും ബന്ധിപ്പിക്കുന്നതിനുള്ള സമയം ബാങ്ക് നീട്ടിയിരുന്നു. 2021 സെപ്തംബർ മാസത്തിൽ അവസാനിക്കേണ്ടിയിരുന്ന തീയതിയാണ് മാർച്ച് 31 വരെ നീട്ടിയത്.

ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://www.incometaxindiaefiling.gov.in/home സന്ദർശിച്ചാൽ പാൻ കാർഡും ആധാർ കാർഡും ബന്ധിപ്പിക്കാനുള്ള ഓപ്ഷൻ കാണും. ലിങ്ക് ആധാർ എന്ന ഈ ഓപ്ഷനിൽ ക്ലിക് ചെയ്താൽ തുറന്നുവരുന്ന പേജിൽ ആധാർ നമ്പറും പാൻ കാർഡ് നമ്പറും രേഖപ്പെടുത്തണം. 567678 അല്ലെങ്കിൽ 56161 എന്ന നമ്പറിലേക്ക് UIDPAN<12-digit Aadhaar><10-digit PAN> എന്ന മാതൃകയിൽ നമ്പറുകൾ രേഖപ്പെടുത്തി ടെക്സ്റ്റ് മെസേജ് അയച്ചാലും ഇരു നമ്പറുകളും തമ്മിൽ ബന്ധിപ്പിക്കപ്പെടും.

Read more

ചായയും ബൺ മസ്കയും കഴിച്ച് ഹോളിവുഡ് മൂവർസംഘം; മുംബൈ കഫേയെ ഞെട്ടിച്ച് 'സ്പൈഡർമാൻ' ടോം ഹോളണ്ടും ക്രിസ്റ്റഫർ നോളനും!

ചായയും ബൺ മസ്കയും കഴിച്ച് ഹോളിവുഡ് മൂവർസംഘം; മുംബൈ കഫേയെ ഞെട്ടിച്ച് 'സ്പൈഡർമാൻ' ടോം ഹോളണ്ടും ക്രിസ്റ്റഫർ നോളനും!

മുംബൈ: ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ക്രിസ്റ്റഫർ നോളൻ ചിത്രം 'ദി ഒഡീസി'യുടെ പ്രീമിയർ

സിനിമാ ലോകത്തിന് കനത്ത നഷ്ടം; ജുറാസിക് പാർക്ക് താരം സാം നീൽ അന്തരിച്ചു; വിടപറഞ്ഞത് അർബുദത്തെ തോൽപ്പിച്ച പോരാളി

സിനിമാ ലോകത്തിന് കനത്ത നഷ്ടം; ജുറാസിക് പാർക്ക് താരം സാം നീൽ അന്തരിച്ചു; വിടപറഞ്ഞത് അർബുദത്തെ തോൽപ്പിച്ച പോരാളി

സിഡ്നി: ലോകസിനിമയെ വിസ്മയിപ്പിച്ച 'ജുറാസിക് പാർക്ക്' ചിത്രങ്ങളിലൂടെ പ്രശസ്തനായ വിഖ്യാത ഹോളിവുഡ് നടൻ സാം നീൽ വിടവാങ്ങി. അർബു

'ചിത്രങ്ങൾ ഇനി സുരക്ഷിതം'; ഇൻസ്റ്റഗ്രാമിൽ നിന്ന് മ്യൂസ് ഇമേജ് പിൻവലിച്ച് മെറ്റ

'ചിത്രങ്ങൾ ഇനി സുരക്ഷിതം'; ഇൻസ്റ്റഗ്രാമിൽ നിന്ന് മ്യൂസ് ഇമേജ് പിൻവലിച്ച് മെറ്റ

ഡല്‍ഹി: ഇന്‍സ്റ്റഗ്രാമില്‍ അവതരിപ്പിച്ച വിവാദ ആര്‍ട്ടിഫിഷ്യല്‍ ഇൻ്റലിജന്‍സ് ഫീച്ചര്‍ നീക്കം ചെയ്ത് മെറ്റ. നാല് ദിവസം മുന്‍പ് അവതരിപ്പിച്