നിക്കോ വില്യംസിനെ റാഞ്ജാൻ ഒരുങ്ങി ബാഴ്‌സലോണ

0

ഇത്തവണത്തെ യൂറോ കിരീടം സ്വന്തമാക്കാൻ സ്പെയിനിനെ സഹായിച്ച മികച്ച തരത്തിൽ ഒരാളാണ് വിങ്ങർ നിക്കോ വില്ല്യംസൻ. സ്പാനിഷ് പടയുടെ ഇരു വിങ്ങുകളിലും നിറഞ്ഞ പ്രകടനം ആയിരുന്നു വില്യംസൻ. ഇടത് വിങ്ങിൽ വില്യംസനും വലത് വിങ്ങിൽ ലമീൻ യമാലും ടൂണമെന്റിലെ മറ്റു ടീമുകളുടെ പേടി സ്വപ്നം ആയിരുന്നു.

യൂറോ ടൂർണമെന്റ് അവസാനിച്ചതിന് ശേഷം താരത്തിനായി സ്പാനിഷ് ക്ലബ്‌ ബാഴ്‌സലോണ രംഗതെത്തി. താരത്തെ സ്വന്തമാക്കാൻ ടീമിന് താല്പര്യം ഉണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. ഇപ്പോൾ നിക്കോയെ സ്വന്തമാക്കുന്നതിന് ക്ലബ്‌ തൊട്ടടുതാണെന്ന് പ്രമുഖ സ്പാനിഷ് മാധ്യമം റിപ്പോർട്ട്‌ ചെയ്തു. താരത്തിന്റെ സമ്മതത്തിനായി കാത്തിരിക്കുകയാണെന്നും ക്ലബ്ബിന്റെ ആദ്യ സൈനിങ് നിക്കോയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ഏറെകാലമായി ബാഴ്‌സലോണ നോട്ടമിട്ട തരമാണ് നിക്കോ. യൂറോ കപ്പിലെ പ്രകടനത്തിന് പിന്നാലെ നിരവധി വൻക്ലബ്ബുകളാണ് തരത്തിനെ സ്വന്തമാക്കാൻ രംഗത്തുള്ളത്. നിലവിൽ അത്ലറ്റിക് ക്ലബ്ബിന്റെ തരമാണ് നിക്കോ.എന്നാൽ ക്ലബ്‌ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന്പോവുന്നത് അതിനാൽ തന്നെ ട്രാൻസ്ഫർ മാർകറ്റിൽ വമ്പൻ സൈനിങ് ഒന്നുതന്നെ അവർക്ക് സാധിച്ചേക്കണമെന്നില്ല.

എന്നാൽ തരത്തിനയുള്ള പണം തങ്ങളുടെ പക്കൽ ഉണ്ടെന്നാണ് ബാഴ്‌സലോണ.അടുത്തകാലയളവിൽ ചാമ്പിയൻസ് ലീഗിലും ലാ ലീഗിലും മോശം പ്രകടനമാണ് ക്ലബ്‌ കയ്ച്ചവെക്കുന്നത്. യമാലിനൊപ്പം നിക്കോ കൂടെ ക്ലബ്ബിലെത്തിയാൽ പ്രകടനം മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ.