തിരുവനന്തപുരം: ഇന്നു നടന്ന കോവിഡ് അവലോകന യോഗത്തില്‍ സംസ്ഥാനത്ത് ബാറുകള്‍ തുറക്കുന്നതിന് തീരുമാനം. ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി നൽകാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ നടന്ന യോഗം തീരുമാനിച്ചു.
രണ്ട് ഡോസ് വാക്സീന് എടുത്തവര്‍ക്കു മാത്രമാണ് പ്രവേശനാനുമതി. പകുതി സീറ്റുകളില്‍ മാത്രമേ ആളുകളെ പ്രവേശിപ്പിക്കാൻ പാടുള്ളൂ. എസി പ്രവര്‍ത്തിപ്പിക്കരുതെന്നു നിര്‍ദേശമുണ്ട്. കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതാണെന്നും മന്ത്രി അറിയിച്ചു.
പകുതി ഇരുപ്പിടങ്ങളിൽ മാത്രമേ ആളുകളെ പ്രവേശിപ്പിക്കാവൂ എന്നും നിർദ്ദേശമുണ്ട്. അതേസമയം സംസ്ഥാനത്തെ തിയെറ്ററുകൾ തുറക്കാൻ ഇന്നത്തെ യോഗവും അനുമതി നൽകിയിട്ടില്ല. തിയെറ്ററുകൾ തുറന്നു പ്രവർത്തിക്കാൻ സമയമായിട്ടില്ലെന്നാണ് യോഗം വിലയിരുത്തിയത്. തിയെറ്ററുകൾ തുറക്കാൻ അനുവദിക്കണമെന്ന് വിവിധ സിനിമ സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.