ബാസ്‌കറ്റ് ബാൾ ഇതിഹാസം കോബി ബ്രയാന്റ് ഹെലികോപ്ടർ അപകടത്തിൽ മരിച്ചു

Share

കാലിഫോർണിയ: അമേരിക്കൻ ബാസ്കറ്റ് ബോൾ ഇതിഹാസം കോബി ബ്രയന്റ് (41) ഹെലികോപ്ടർ അപകടത്തിൽ മരിച്ചു. മകളായ ജിയാന ഉൾപ്പെടെ ഹെലികോപ്ടറിലുണ്ടായിരുന്ന 9 പേരും അപകടത്തിൽ മരിച്ചു. പതിമൂന്നുകാരിയായ മകളെ ബാസ്കറ്റ് ബോൾ പരിശീലനത്തിനായി കൊണ്ടു പോകും വഴി കാലിഫോർണിയയിലെ കലബസാസ് മേഖലയിലാണ് അപകടം ഉണ്ടായത്.

മോശം കാലാവസ്ഥയാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് സൂചന. കോബിയുടെ സ്വകാര്യ ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. അപകടവിവരം അറിഞ്ഞയുടൻ തന്നെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയെങ്കിലും ആരെയും രക്ഷപെടുത്താൻ സാധിച്ചില്ല. എക്കാലത്തെയും മികച്ച ബാസ്ക്കറ്റ് ബോൾ താരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന കോബി ബ്രയന്റിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് കായിക ലോകം. ബാസ്ക്കറ്റ് ബോൾ ചരിത്രത്തിൽ നിരവധി നേട്ടങ്ങൾക്ക് ഉടമയായ കോബി, രണ്ട് തവണ ഒളിംപിക് സ്വർണ്ണം നേടിയിട്ടുണ്ട്.

Read more

കാർത്തിക് സുബ്ബരാജ്- കീർത്തി സുരേഷ് ചിത്രം 'ദൊറോത്തി'യിലെ മുത്തുമണി മ്യൂസിക് വീഡിയോ പുറത്ത്

കാർത്തിക് സുബ്ബരാജ്- കീർത്തി സുരേഷ് ചിത്രം 'ദൊറോത്തി'യിലെ മുത്തുമണി മ്യൂസിക് വീഡിയോ പുറത്ത്

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'ദൊറോത്തി'യിലെ രണ്ടാം ഗാനം 'മുത്തുമണി' പുറത്ത്. ഇളയരാജ ഈണമിട്

വാൾ സ്ട്രീറ്റ് ജേർണലിന്റെ അന്വേഷണ പരമ്പര 'ദ ഫേസ്ബുക്ക് ഫയൽസ്' സിനിമയാകുന്നു; 'ദ സോഷ്യൽ റെക്കണിങ്' രണ്ടാം ട്രെയ്‌ലർ പുറത്ത്

വാൾ സ്ട്രീറ്റ് ജേർണലിന്റെ അന്വേഷണ പരമ്പര 'ദ ഫേസ്ബുക്ക് ഫയൽസ്' സിനിമയാകുന്നു; 'ദ സോഷ്യൽ റെക്കണിങ്' രണ്ടാം ട്രെയ്‌ലർ പുറത്ത്

പ്രശസ്ത ഹോളിവുഡ് തിരക്കഥാകൃത്തും അക്കാദമി അവാർഡ് ജേതാവുമായ ആരോൺ സോർക്കിൻ ഒരുക്കുന്ന 'ദ സോഷ്യൽ റെക്കണിങ്' എന്ന ചിത്രത്തി

സുകുമാര കുറുപ്പ് ബ്രൂണെയിൽ ഇല്ല; പുറത്തുവന്ന പാസ്പോര്‍ട്ട് രേഖകള്‍ കുറുപ്പിൻ്റേതല്ലെന്ന് സ്ഥിരീകരിച്ച് സ്പെഷ്യൽ ബ്രാഞ്ച്

സുകുമാര കുറുപ്പ് ബ്രൂണെയിൽ ഇല്ല; പുറത്തുവന്ന പാസ്പോര്‍ട്ട് രേഖകള്‍ കുറുപ്പിൻ്റേതല്ലെന്ന് സ്ഥിരീകരിച്ച് സ്പെഷ്യൽ ബ്രാഞ്ച്

തൃശൂർ; നാല് പതിറ്റാണ്ടിലേറെയായി കേരള പൊലീസിനെ വട്ടംകറക്കുന്ന പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ബ്രൂണെയിലുണ്ടെ