ഉപതെരഞ്ഞെടുപ്പ് വന്നാൽ വയനാട് സീറ്റ് വേണമെന്ന് ബിഡിജെഎസ്

0

ഡൽഹി : രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വത്തിന് അയോഗ്യത കൽപിച്ചതിന് പിന്നാലെ വയനാട് ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കരുനീക്കങ്ങൾ ആരംഭിച്ചു. വയനാട് സീറ്റ് തങ്ങൾക്ക് വേണമെന്ന് കേരള എൻഡിഎയിലെ സഖ്യകക്ഷിയായ ബിഡിജെഎസ് ആവശ്യപ്പെട്ടു. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ വയനാട് സീറ്റിൽ ബിഡിജെഎസ് സ്ഥാനാർത്ഥി മത്സരിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു.

ഇക്കാര്യത്തിൽ ഡൽഹിയിലുള്ള ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി കേന്ദ്ര നേതൃത്ത്വെ നേരിട്ട് കണ്ട് ചർച്ച നടത്തും. ഇന്ന് ദില്ലിയിൽ ജെ.പി നദ്ദയുമായി ബിഡിജെഎസ് നേതാക്കളുടെ കൂടിക്കാഴ്ച നടന്നിരുന്നു. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുലിനെതിരെ വയനാട്ടിൽ മത്സരിച്ചത് തുഷാർ വെള്ളാപ്പള്ളിയായിരുന്നു.