അനാഥാലയത്തിലെ ഈ മക്കളെ വേനലവധിയ്ക്ക് നിങ്ങളുടെ അതിഥികളാക്കാമോ??

അനാഥാലയത്തിലെ ഈ മക്കളെ വേനലവധിയ്ക്ക് നിങ്ങളുടെ അതിഥികളാക്കാമോ??
orphanage

കാലം എത്രമാറിയാലും, എത്ര അവധി വന്നാലും ചില മതിൽക്കെട്ടിനപ്പുറത്തേക്ക് ലോകം കാണാൻ പറ്റാത്ത ചില കുരുന്നുകളുണ്ട്. ജനിച്ച് ദിവസങ്ങൾക്കകം പലയിടത്തായി ഉപേക്ഷിക്കപ്പെട്ട ബാല്യത്തിന്റെ ഉടമകളായവർ. ആർക്കും വേണ്ടാതെ സഞ്ചിയിലും തുണിപ്പൊതികളിലും ചുരുട്ടി ആരൊക്കെയോ ഉപേക്ഷിച്ച ജീവിതങ്ങൾ. അനാഥാലയത്തിന്റെ പടിക്കെട്ടിനകത്ത് അവരെല്ലാം സമന്മാരാണ്. നമ്മുടെ കുട്ടികൾ  കാത്തിരിക്കുന്ന വേനലവധി ഒരുപക്ഷേ അവരെ സംബന്ധിച്ചടുത്തോളം വേദനയുടെ അവധിക്കാലമാവും... സ്ക്കൂളിലെക്കുള്ള ഏക യാത്ര നിലച്ച് ആ മതിൽക്കെട്ടിനകത്ത് കഴിയേണ്ട മടുപ്പിക്കുന്ന കാലം. ആ അവസ്ഥയിൽ നിന്ന് അവർക്ക് ഒരു മോചനം ലഭ്യമാണ്, നിങ്ങൾ വിചാരിച്ചാൽ !!ഒരു കുട്ടിയെയെങ്കിലും നമ്മുടെ മക്കളനുഭവിക്കുന്ന അവധിക്കാലം ഒന്ന് 'അനുഭവിപ്പിക്കാൻ' കഴിയും നിങ്ങൾക്ക്. ആ ബാല്യങ്ങളെ വേനലവധിക്കാലത്ത് നിങ്ങളുടെ വീട്ടിൽ കൊണ്ട് വന്ന് താമസിപ്പിക്കാൻ  കോഴിക്കോട് കളക്ടർ നിങ്ങളെ സഹായിക്കും.

ഇത്തരം സന്തോഷം  ആ മക്കളുമായി പങ്കുവയ്ക്കാന്‍ ഹൃദയത്തില്‍ ഇടമുള്ളവര്‍ക്ക് dcpukkd@gmail.com എന്ന ഇമെയിലിൽ വിലാസത്തിലോ, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസിൽ നേരിട്ടോ അപേക്ഷ സമർപ്പിക്കാം.
ജില്ലാ ഭരണകൂടവും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ഇതേക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ താത്പര്യമുള്ളവർക്ക് 0495 2378920 എന്ന നമ്പറിൽ വിളിക്കാം.

ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് തയ്യാറാക്കുന്ന കുടുബ പശ്ചാത്തല റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും അനുയോജ്യമായ കുടുംബങ്ങളെ തിരഞ്ഞെടുക്കുക.
കളക്ടറുടെ പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം

വേനലവധിക്കാലം എല്ലാ കുട്ടികളും കാത്തിരിക്കുന്ന ഒന്നാണ്. കുടുംബാംഗങ്ങൾക്കൊപ്പവും കുട്ടുകാർക്കൊപ്പവും ഒത്തിരി കളിചിരികളും കുസൃതികളുമായി ചിലവിടുന്ന കാലം. എന്നാൽ ഇത്രയേറെ സൗഭാഗ്യം ലഭിക്കാത്ത ചില മക്കളുമുണ്ട് നമ്മുടെ ജില്ലയിൽ. നമ്മുടെ ചിൽഡ്രൻസ് ഹോമിലെയും മറ്റും കുട്ടികൾ. തങ്ങളുടേതല്ലാത്ത പല വിധ കാരണങ്ങളാൽ സ്വന്തം വീട്ടിൽ അഭയം നഷ്ടപ്പെട്ടവർ... രക്ഷിതാക്കളുടേയും കുടുംബാംഗങ്ങളുടേയും സ്നേഹവും ലാളനയും പരിഗണനയും വേണ്ട രീതിയിൽ ലഭിക്കാത്തവർ. ഇത്തരത്തിലുള്ള നമ്മളുടെ കുട്ടികളെ ഈ അവധിക്കാലത്ത് കുറച്ച് ദിവസമെങ്കിലും തങ്ങളുടെ വീടുകളിൽ അതിഥികളായി സ്വീകരിക്കാൻ തയ്യാറുള്ള കോഴിക്കോട് ജില്ലയിലെ സ്ഥിരതാമസക്കാരെ തേടിയാണ് ഈ പോസ്റ്റ്.
നിങ്ങളുടെ കുടുംബത്തോട് കൂടെയുള്ള ചെറിയൊരു കാലം അവരുടെ ജീവിതം തന്നെ മാറ്റിയേക്കാം.

കുട്ടികളെ വേനലവധിക്കാലത്ത് ഏറ്റെടുത്ത് അവർക്ക് വേണ്ട പരിഗണന നൽകി അവരെ സംരക്ഷിക്കാൻ താത്പര്യമുള്ള കുടുംബങ്ങൾക്ക് dcpukkd@gmail.com എന്ന ഇമെയിലിൽ വിലാസത്തിലോ, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസിൽ നേരിട്ടോ അപേക്ഷ സമർപ്പിക്കാം.

ജില്ലാ ഭരണകൂടവും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ഇതേക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ താത്പര്യമുള്ളവർക്ക് 04952378920 എന്ന നമ്പറിൽ വിളിക്കാം.

ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് തയ്യാറാക്കുന്ന കുടുബ പശ്ചാത്തല റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും അനുയോജ്യമായ കുടുംബങ്ങളെ തിരഞ്ഞെടുക്കുക.

Read more

കർക്കടകത്തിൽ കരുത്തേകാൻ; ആശാളിപ്പാൽ ശീലമാക്കാം

കർക്കടകത്തിൽ കരുത്തേകാൻ; ആശാളിപ്പാൽ ശീലമാക്കാം

കർക്കടകമാസം ആരോഗ്യസംരക്ഷണത്തിന്റെ കാലമായാണ് കേരളത്തിൽ പൊതുവെ കണക്കാക്കപ്പെടുന്നത്. മഴ ശക്തമാകുന്നതോടെ കാലാവസ്ഥയിലെ മാറ്റങ്ങൾ ശരീരത്തെ ബാ

കർക്കിടക വാവുബലി; ജലാശയങ്ങളിലെ സുരക്ഷ ഉറപ്പാക്കാൻ നിർദേശം

കർക്കിടക വാവുബലി; ജലാശയങ്ങളിലെ സുരക്ഷ ഉറപ്പാക്കാൻ നിർദേശം

തിരുവനന്തപുരം: കർക്കിടക വാവുബലി തർപ്പണത്തോടനുബന്ധിച്ച് ഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ പ്രധാന മുൻകരുതലുകൾ പുറപ്പെടുവിച്ച് അഗ്നിശമനസേന. നാളെ

മഴക്കാലത്തെ വില്ലന്മാർ; ഇൻഫ്ലുവൻസ, ഡെങ്കിപ്പനി, മലേറിയ, കോളറ എന്നിവയെ പ്രതിരോധിക്കാം കരുതലോടെ!

മഴക്കാലത്തെ വില്ലന്മാർ; ഇൻഫ്ലുവൻസ, ഡെങ്കിപ്പനി, മലേറിയ, കോളറ എന്നിവയെ പ്രതിരോധിക്കാം കരുതലോടെ!

സംസ്ഥാനത്ത് മഴക്കാലം സജീവമായതോടെ സാംക്രമിക രോഗങ്ങളും പടരുന്നു. കൊതുക് പരത്തുന്ന രോഗങ്ങളും ജലജന്യ രോഗങ്ങളും ഒരുപോലെ വെല്ലുവിളിയാകുന്ന പശ്

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതി

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതി

മുട്ടിൽ മരംമുറിക്കേസിൽ എറണാകുളം അമ്പലമേട് പൊലീസ് എടുത്ത കേസിൽ പ്രതികൾക്ക് ജാമ്യമില്ലാ വാറണ്ട്. ചോറ്റാനിക്കര മജിസ്ട്രേറ്റ്