ബംഗാളി നടി സുബര്‍ണ ജഷ് ആത്മഹത്യ ചെയ്തു. ബര്‍ദ്വാനിലെ സ്വവസതിയില്‍ വച്ച് ഞായറാഴ്ച്ച രാത്രിയാണ് മരണം സംഭവിച്ചത്. ഇവര്‍ വിഷാദരോഗിയായിരുന്നുവെന്നാണ് വിവരം. വീട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.
ബര്‍ദ്വാന്‍ സ്വദേശിയായ നടി പഠനത്തിനായി കൊല്‍ക്കത്തയിലായിരുന്നു. ഏറെ നാളുകളായി സിനിമയില്‍ നല്ലൊരു റോള്‍ ലഭിക്കാനുള്ള കാത്തിരിപ്പിലായിരുന്നു. ചെറിയ റോളുകളില്‍ ചില ടിവി സീരിയലുകളില്‍ അവസരം ലഭിച്ചു. ‘മയൂര്‍പംഘി’ എന്ന സീരിയലില്‍ നായികയുടെ സുഹൃത്തായി അഭിനയിച്ചിരുന്നു.
എന്നാല്‍ നല്ല അവസരങ്ങള്‍ ഒന്നും തന്നെ കൈവന്നില്ല എന്ന വിഷമം കുറച്ചു നാളുകളായി നടിയെ അലട്ടുന്നുണ്ടായിരുന്നു. പഠനത്തിനിടയിലും താരം അനേകം ഓഡിഷനുകളില്‍ പങ്കെടുത്തുകൊണ്ടിരുന്നു.