ബംഗാളി നടി സുബര്‍ണ ജഷ് ആത്മഹത്യ ചെയ്തു

Share

ബംഗാളി നടി സുബര്‍ണ ജഷ് ആത്മഹത്യ ചെയ്തു. ബര്‍ദ്വാനിലെ സ്വവസതിയില്‍ വച്ച് ഞായറാഴ്ച്ച രാത്രിയാണ് മരണം സംഭവിച്ചത്. ഇവര്‍ വിഷാദരോഗിയായിരുന്നുവെന്നാണ് വിവരം. വീട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.

ബര്‍ദ്വാന്‍ സ്വദേശിയായ നടി പഠനത്തിനായി കൊല്‍ക്കത്തയിലായിരുന്നു. ഏറെ നാളുകളായി സിനിമയില്‍ നല്ലൊരു റോള്‍ ലഭിക്കാനുള്ള കാത്തിരിപ്പിലായിരുന്നു. ചെറിയ റോളുകളില്‍ ചില ടിവി സീരിയലുകളില്‍ അവസരം ലഭിച്ചു. 'മയൂര്‍പംഘി' എന്ന സീരിയലില്‍ നായികയുടെ സുഹൃത്തായി അഭിനയിച്ചിരുന്നു.

എന്നാല്‍ നല്ല അവസരങ്ങള്‍ ഒന്നും തന്നെ കൈവന്നില്ല എന്ന വിഷമം കുറച്ചു നാളുകളായി നടിയെ  അലട്ടുന്നുണ്ടായിരുന്നു. പഠനത്തിനിടയിലും താരം  അനേകം ഓഡിഷനുകളില്‍ പങ്കെടുത്തുകൊണ്ടിരുന്നു.

Read more

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട്

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്‍റ അടിയന്തര അപകട സാധ്യതകൾ കുറയ്ക്കുന്നതിനായി ഇന്ത്യ മുന്നോട്ടു വച്ച ത്രിതല സമാധാന പദ്ധതി പുറത്

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതി പൂർത്തിയായെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയാ