കണ്ണൂര്‍: പ്രമുഖ പത്രപ്രവര്‍ത്തകനും ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവുമായ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ (97) അന്തരിച്ചു. കണ്ണൂരിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയായിരുന്ന ഇഎംഎസിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നു ഇദ്ദേഹം. 30 വര്‍ഷത്തോളം ബ്ലിറ്റ്സ് വാരികയുടെ യൂറോപ്യന്‍ ലേഖകന്‍ ആയിരുന്നു.
മൂന്നാം ലോക രാജ്യങ്ങളിലെ സിഐഒയുടെ ഇടപെടലുകള്‍, ഫിഡറല്‍ കാസ്ട്രോയ്ക്കെതിരെ പലതവണ നടന്ന വധ ശ്രമങ്ങള്‍ എന്നിവയെല്ലാം ഇദ്ദേഹത്തിന്‍റെ സ്‌കൂപ്പുകളായി ബ്ലിറ്റ്സില്‍ പ്രത്യക്ഷപ്പെട്ടു. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പക്കെതിരായ വധശ്രമത്തെ കുറിച്ചുള്ള സ്‌കൂപ്പുകള്‍ ലോക ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
കേരളത്തിലെത്തിയ ശേഷം പിണറായി വിജയന്‍റെ കടുത്ത വിമര്‍ശകനായാണ് ബര്‍ലിന്‍ അറിയപ്പെട്ടത്. ഒളിക്യാമറകള്‍ പറയാത്തത്, പൊളിച്ചെഴുത്ത് എന്നീ രണ്ട് പുസ്തകങ്ങളിലൂടെ കേരളത്തിലെ സിപിഎമ്മിലെ പിണറായി യുഗത്തെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. വിഎസ് പിണറായി പോരാട്ടത്തില്‍ അച്യുദാനന്ദന്‍റെ എക്കാലത്തെയും വിശ്വസ്തനായിരുന്നു ബെര്‍ലിന്‍.