ന്യൂഡല്‍ഹി : 12 വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികളില്‍ ഭാരത് ബയോടെക് വാക്‌സിന്‍ മൂന്നാംഘട്ട പരീക്ഷണം നടത്താന്‍ അനുമതി. രണ്ടാംഘട്ട പരീക്ഷണം സുരക്ഷിതവും ഫലപ്രദവുമാണെന്ന് കണ്ടതിനെ തുടര്‍ന്നാണ് മൂന്നാംഘട്ട പരീക്ഷണത്തിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ അനുമതി നല്‍കിയത്.
ഐസിഎംആറുമായി സഹകരിച്ച് ഭാരത് ബയോടെക് നിര്‍മിച്ച കോവിഡ് വാക്‌സിന്‍ കോവാക്‌സിന്റെ അടിയന്തിര നിയന്ത്രിത ഉപയോഗത്തിന് നേരത്തെ ഡിസിജിഐ അനുമതി നല്‍കിയിരുന്നു.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിന് അടിയന്തിര ഉപയോഗ അനുമതി നല്‍കിയത് കോവിഷീല്‍ഡിന് നല്‍കിയതിനേക്കാള്‍ കൂടുതല്‍ ഉപാധികളോടെയാണെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ് വര്‍ധന്‍ വ്യക്തമാക്കിയിരുന്നു.
ക്ലിനിക്കല്‍ പരീക്ഷണഘട്ടത്തിലുള്ള വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയത് വിവാദങ്ങള്‍ക്കും വഴിതുറന്നിട്ടുണ്ട്.