ശബരിമലയിലേക്ക് ഭാരത് ഗൗരവ് സ്വകാര്യ ട്രെയിൻ സർവീസ്

Share

ചെന്നൈ: ശബരിമല തീർത്ഥാടന സൗകര്യാർത്ഥം സ്വകാര്യ ട്രെയിൻ സർവീസ് ആരംഭിക്കുന്നു. കേന്ദ്രസർക്കാർ പദ്ധതിയുടെ ഭാഗമായ ഭാരത് ഗൗരവ് ട്രെയിൻ ആണ് സർവീസ് നടത്തുന്നത്. ഓഗസ്‌റ്റ് 18നും സെപ്‌തംബർ 17നും ഒക്ടോബർ 20നും നവംബർ 17നും ഡിസംബർ ഒന്നിനും 15നും സർവീസ് നടത്തുമെന്ന് ഭാരത് ഗൗരവ് സ്വകാര്യ തീവണ്ടികൾ ഓടിക്കുന്ന സൗത്ത് സ്റ്റാർ റെയിലിന്റെ പ്രോജക്ട് ഓഫീസർ എസ്. രവിശങ്കർ അറിയിച്ചു.

ചെന്നൈയിൽനിന്ന് ചിങ്ങവനം റെയിൽവേ സ്റ്റേഷനിലേക്കാണ് സർവീസ് ഉണ്ടായിരിക്കുക. ലോക്കോ പൈലറ്റും ഗാർഡും റെയിൽവേയുടേത് തന്നെയാകും. റെയിൽവേയുടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉപയോഗിച്ച് ഓടിക്കുന്ന ഭാരത് ഗൗരവ് തീവണ്ടിയുടെ നിരക്ക് തത്കാൽ ടിക്കറ്റിനെക്കാളും 20 ശതമാനം കൂടുതലായിരിക്കും.

ശബരിമല കൂടാതെ, വാരണാസി, അയോദ്ധ്യ, പ്രയാഗ് രാജ് തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങളിലേക്കും ഭാരത് ഗൗരവ് ഓഗസ്‌റ്റിൽ സർവീസ് നടത്തും. കർണാടക സർക്കാർ ഇതിനായി പ്രത്യേകം സബ്‌സിഡിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരത്തിൽ സ്വകാര്യ ട്രെയിൻ സർവീസിൽ യാത്ര ചെയ്യുന്നതിന് സബ്‌സിഡിയും പ്രഖ്യാപിച്ച ആദ്യ സംസ്ഥാനമാണ് കർണാടക. കാശി യാത്ര എന്ന് പേരിട്ടിരിക്കുന്ന ഈ സർവീസിൽ 30000 യാത്രക്കാർക്ക് 5000 രൂപ വീതം സബ്‌സിഡി ലഭിക്കും.

Read more

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: ജയ്ഷ് ഇ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ തുടങ്ങിയ ഭീകരസംഘടനകളുമായി ബന്ധമുള്ള 23 പാക് പൗരന്മാരെ കേന്ദ്ര സർക്കാർ യുഎപിഎ പ്രകാരം ഭീകരരു

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പുസ്തകവിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

കൊച്ചി: താരസംഘടനയായ അമ്മയുടെ നേതൃത്വത്തിലേക്ക് വരാന്‍ നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചുവെന്ന് നടി മാലാ പാര്‍വതി. ആഭ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

കോട്ടയം: പാലാ നഗരസഭയില്‍ സ്വതന്ത്ര കൂട്ടായ്മ നേതൃത്വം നൽകുന്ന ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍. കോണ്