ചങ്കില്‍ കയറി ചോരയില്‍ ചേര്‍ന്നിട്ട് ഇന്നേക്ക് 17 വര്‍ഷം...; കരളലിയിപ്പിക്കുന്ന കുറിപ്പുമായി ബിജിബാല്‍

ചങ്കില്‍ കയറി ചോരയില്‍ ചേര്‍ന്നിട്ട് ഇന്നേക്ക് 17 വര്‍ഷം...; കരളലിയിപ്പിക്കുന്ന കുറിപ്പുമായി ബിജിബാല്‍
music-director-bijibal-s-wife-shanthi-passes-away-30-1504092924

ലോക സംഗീത ദിനം  സംഗീത സംവിധായകന്‍ ബിജി ബാലിന്റെ  ജീവിതത്തിലെ  ഏറ്റവും  പ്രധാനപ്പെട്ട  ഒരു ദിവസമാണ്. അദ്ദേഹത്തിന്‍റെ പതിനേഴാം വിവാഹവാർഷികമാണിന്ന്. മണ്‍മറഞ്ഞുപോയ ജീവിതസഖിയുടെ  ഓർമ്മകളെ താലോലിച്ചുകൊണ്ട് ഫെയ്‌സ്ബുക്കില്‍ കുറിച്ച വരികൾ ആരുടെയും ഹൃദയത്തിൽ ആഴത്തിൽ സ്പർശിക്കുന്നതാണ്.

'അമലേ, നാമൊരുമിച്ചു ചാര്‍ത്തുമീ പുളകങ്ങള്‍ മറവിയ്ക്കും മായ്ക്കുവാനാമോ…
ചങ്കില്‍ കയറി ചോരയില്‍ ചേര്‍ന്നിട്ട് 17 വര്‍ഷം..' എന്ന് ശാന്തിക്കൊപ്പമുള്ള ഒരു ഛായാചിത്രം പങ്കു വെച്ച് ബിജിബാല്‍ കുറിച്ചു.

https://www.facebook.com/bijibal.maniyil/posts/10158224246164179:1

നര്‍ത്തകിയും നൃത്താധ്യാപികയുമായിരുന്ന ശാന്തി രണ്ടു വര്‍ഷം മുമ്പ് മസ്തിഷ്‌കാഘാതം വന്നാണ് മരണപ്പെടുന്നത്. പ്രിയപ്പെട്ടവൾ വിട്ടു പിരിഞ്ഞെങ്കിലും പ്രിയതമയുടെ ഓര്‍മ്മകളിൽ ജീവിക്കുന്നയാളാണ്  ബിജി ബാൽ.

Read more

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച കേ