'ആർക്കറിയാം', 'റൂട്സ് വീഡിയോ' എന്ന ഒ ടി ടി പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരുടെ സ്വീകരണമുറിയിലേക്ക് വെറും 99 രൂപക്ക്. മെയ് 19 മുതൽ റൂട്സ് വീഡിയോയിൽ.

ഛായാഗ്രാഹകൻ സാനു ജോൺ വർഗീസ് സംവിധാനം ചെയ്ത 'ആർക്കറിയാം' കോവിഡ് കാല പ്രതിസന്ധികൾ നേരിടുന്ന കുടുംബത്തിൻ്റെ കഥയാണ്. പാർവതി തിരുവോത്ത്, ഷറഫുദ്ദീൻ, ബിജു മേനോൻ എന്നിവർ മുഖ്യ കഥാപാത്രങ്ങളായെത്തുന്ന ചിത്രം മെയ് 19 നാണ് റൂട്സ് വീഡിയോയിലൂടെ റിലീസ് ചെയ്യുന്നത്. തീയേറ്ററിൽ റിലീസ് ചെയ്തിരുന്നുവെങ്കിലും ലോക്ക്ഡൗൺ കാരണം അധികം പ്രേക്ഷകർക്ക് കാണാൻ കഴിഞ്ഞില്ല. തീയേറ്റർ അനുഭവം നഷ്ടപ്പെട്ടവർക്ക് ദൃശ്യവിസ്മയം ഒരുക്കാനാണ് റൂട്സ് വീഡിയോയിലൂടെ പ്രവർത്തകർ ശ്രമിക്കുന്നത്. 99 രൂപയ്ക്കാണ് റൂട്സ് വീഡിയോ പ്രേക്ഷകരിലേക്ക് സിനിമ എത്തിക്കുന്നത്.

അല്പം നിഗൂഢത നിറഞ്ഞ 72 വയസ്സുള്ള ഇട്ടിയവിരയുടെ വേഷം കൈകാര്യം ചെയ്യുന്ന ബിജു മേനോന്‍റെ മേക്കോവര്‍ ആദ്യം തന്നെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. മൂൺഷോട്ട് എന്‍റര്‍ടെയ്‍ന്‍മെന്‍റ്സിന്‍റെയും ഒപിഎം സിനിമാസിന്‍റെയും ബാനറുകളില്‍ സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. മഹേഷ് നാരായണൻ എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ രചിച്ചത് സാനു ജോൺ വർഗീസ്, രാജേഷ് രവി, അരുൺ ജനാർദ്ദനന്‍ എന്നിവര്‍ ചേർന്നാണ്. ജി ശ്രീനിവാസ് റെഡ്ഢിയാണ് ഛായാഗ്രഹണം. നേഹ നായരുടെയും യെക്‌സാൻ ഗാരി പെരേരയുടെയും ആണ് ഗാനങ്ങൾ.

Read more

60 വർഷത്തെ പ്രൗഢമായ സർവീസ് ഇനി ഓർമ്മ; പ്രിയദർശിനി എഫക്ടിൽ റീത്ത് വെച്ച് ചാലക്കുടിയിലെ ചീനിക്കാസ് ബസിന് വിട

60 വർഷത്തെ പ്രൗഢമായ സർവീസ് ഇനി ഓർമ്മ; പ്രിയദർശിനി എഫക്ടിൽ റീത്ത് വെച്ച് ചാലക്കുടിയിലെ ചീനിക്കാസ് ബസിന് വിട

പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്ര പദ്ധതി മൂലം തൃശൂരിലെ രണ്ട് സ്വകാര്യ ബസുകള്‍ ഇന്ന് മുതല്‍ എന്നെന്നേക്കുമായി ബ്രേക്കിട്ടു. അതിരപ്

ഹൊറർ കോമഡി ചിത്രം 'മഹാരാജ ഹോസ്റ്റൽ' ജൂലൈയിൽ  റിലീസ് ചെയ്യും; ടീസറും ഗാനങ്ങളും തരംഗമാകുന്നു

ഹൊറർ കോമഡി ചിത്രം 'മഹാരാജ ഹോസ്റ്റൽ' ജൂലൈയിൽ റിലീസ് ചെയ്യും; ടീസറും ഗാനങ്ങളും തരംഗമാകുന്നു

സോഷ്യൽ മീഡിയ ലോകത്തെ വൈറൽ താരങ്ങളായ അഖിൽ എൻആ‌‍ര്‍ഡി, അഖിൽ ഷാ, ശരത്ത്, സന്ദീപ് എന്നിവർ ആദ്യമായി ഒന്നിക്കുന്ന ഹൊറർ കോമഡി ചിത്രം 'മഹാരാ

തെന്നിന്ത്യയുടെ വാനമ്പാടിക്ക് വിട: വിരാമമാകുന്നത് സംഗീത പ്രപഞ്ചത്തിലെ ഒരു യുഗം

തെന്നിന്ത്യയുടെ വാനമ്പാടിക്ക് വിട: വിരാമമാകുന്നത് സംഗീത പ്രപഞ്ചത്തിലെ ഒരു യുഗം

ആറ് പതിറ്റാണ്ടിലേറെക്കാലം കോടിക്കണക്കിന് ഹൃദയങ്ങളെ സംഗീതത്തിന്റെ മാസ്മരിക വലയത്തിൽ നിർത്തിയ ഒരു സുവർണ്ണ അധ്യായത്തിനാണ് ഇതോടെ തിരശ്ശീല വീഴുന്നത്.

മലയാളത്തിന്റെ കിളിനാദം ഇനി ഓർമ്മ; വിഖ്യാത പിന്നണി ഗായിക എസ്. ജാനകി അന്തരിച്ചു

മലയാളത്തിന്റെ കിളിനാദം ഇനി ഓർമ്മ; വിഖ്യാത പിന്നണി ഗായിക എസ്. ജാനകി അന്തരിച്ചു

മൈസൂരു: സംഗീത ലോകത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി പ്രശസ്ത പിന്നണി ഗായിക എസ്. ജാനകി വിടപറഞ്ഞു. വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് മൈസൂ