അശ്രദ്ധമായി ബൈക്ക് തിരിച്ചു: ജീവൻ തിരിച്ചു കിട്ടിയത് തലനാരിഴയ്ക്ക്; തെറിച്ചു വീണത് എസ് യു വി യുടെ ടയറിനടിയിൽ

അശ്രദ്ധമായി  ബൈക്ക് തിരിച്ചു: ജീവൻ തിരിച്ചു കിട്ടിയത്  തലനാരിഴയ്ക്ക്; തെറിച്ചു വീണത് എസ് യു വി യുടെ  ടയറിനടിയിൽ
accident-viral-video

അശ്രദ്ധമായി ലൈൻ മുറിച്ചുകടന്ന ബൈക്ക് യാത്രക്കാർ തലനാരിഴയ്ക്ക് അപകടത്തിൽ നിന്നും രക്ഷ പെടുന്നതിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. അമിത വേഗത്തിലെത്തിയ കാറും അശ്രദ്ധമായി ലൈൻ  മുറിച്ചു കടക്കാൻ ശ്രമിച്ച  ബൈക്കുമാണ് കൂട്ടിയിടിച്ചത്. സംഭവത്തിൽ രണ്ടു കക്ഷികൾക്കും ഒരേ പോലെ പങ്കുണ്ടെന്ന് വിഡിയോയിൽ വ്യക്തമാണ്.

ബെംഗളൂരുവിൽ നടന്ന അപകടത്തിന്റെ വിഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്. നാലുവരി  പാതയിൽ വലത്തേക്ക് തിരിയാൻ ലൈൻമാറിയപ്പോഴാണ് ബൈക്ക് യാത്രക്കാർക്ക് അപകടം സംഭവിച്ചത്. ബൈക്കിന് പിന്നിൽ അമിതവേഗത്തിലെത്തിയ എസ്​യുവി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ എസ്‍യുവിയുടെ അടിയിലേയ്ക്കാണ് ബൈക്ക് യാത്രക്കാർ തെറിച്ച്  വീഴുകയായിരുന്നു. എസ്‌യുവിയിലെ ഡ്രൈവറും യാത്രക്കാരും ഇറങ്ങി ഇവരെ വാഹനത്തിന് അടിയിൽ നിന്നു വലിച്ചുമാറ്റുകയായിരുന്നു.

Read more

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷയുടെ തിളക്കമുള്ള സ്വപ്നങ്ങൾ വഹിച്ചുകൊണ്ട് ഒരു പുതുവർഷം കൂടി എത്തിച്ചേർന്