ത്രിപുര മുഖ്യമന്ത്രിക്കെതിരെ ഗാര്‍ഹിക പീഡന പരാതിയുമായി ഭാര്യ

ത്രിപുര മുഖ്യമന്ത്രിക്കെതിരെ ഗാര്‍ഹിക പീഡന പരാതിയുമായി ഭാര്യ
image (8)

അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിപ്ലബ് കുമാര്‍ ദേബിനെതിരെ ഗാര്‍ഹിക പീഡന പരാതിയുമായി ഭാര്യ നീതി ദേബ് കോടതിയിൽ. ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്നതായി കാണിച്ച് ബിപ്ലബ് കുമാറിന്‍റെ ഭാര്യ തന്നെയാണ്  ദില്ലിയിലെ തീസ് ഹസാരി കോടതിയില്‍ വിവാഹമോചന ഹര്‍ജി നല്‍കിയിരിക്കുന്നത്.

ബിപ്ലബ് ദേവ് മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണെന്നും വിവാഹമോചനം വേണമെന്നും ആവശ്യപ്പെട്ട് ഭാര്യ നിതി  കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. ഇരുവര്‍ക്കും ഒരു മകനും മകളുമാണ്.

2018 ലാണ് ബിപ്ലബ് ദേബ് ത്രിപുര മുഖ്യമന്ത്രിയായി ചുമതലയേറ്റത്. വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തിയതിന് ബിപ്ലബ് ദേബിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.

സിപിഎം ഭരണത്തെ താഴെയിറക്കി 2018ലാണ് ബിജെപി തൃപുരയില്‍ അധികാരത്തിലെത്തുന്നത്. തുടര്‍ന്ന്  മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ബിപ്ലബ് കുമാര്‍ ദേബ് നടത്തിയ നിരവധി പ്രസ്താവനകള്‍ വിവാദമായി മാറിയിരുന്നു.

Read more

സുനിത വില്യംസ് വിശ്രമജീവിതത്തിലേക്ക്; പെൻഷൻ മാത്രം ലക്ഷങ്ങൾ

സുനിത വില്യംസ് വിശ്രമജീവിതത്തിലേക്ക്; പെൻഷൻ മാത്രം ലക്ഷങ്ങൾ

ബഹിരാകാശ ഗവേഷക സുനിത വില്യംസ് നാസയിൽ നിന്ന് വിരമിക്കുകയാണ്. നീണ്ട 27 വർഷത്തെ ഗവേഷണത്തിനു ശേഷമാണ് സുനിത വിരമിക്കുന്നത്. 2025 ഡിസം