ബിപ്ലബ് കുമാര്‍ ദേബിനെതിരെ ഗാര്‍ഹികപീഡന പരാതി നൽകിയ വാർത്ത തെറ്റെന്ന്, ഭാര്യ നീതി

ബിപ്ലബ് കുമാര്‍ ദേബിനെതിരെ  ഗാര്‍ഹികപീഡന പരാതി നൽകിയ വാർത്ത തെറ്റെന്ന്,  ഭാര്യ നീതി
NITI-DEB_710x400xt

ഡൽഹി: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിനെതിരെ താന്‍ ഗാര്‍ഹികപീഡന പരാതി നല്കിയെന്ന  വാര്‍ത്ത തെറ്റാണെന്ന് ഭാര്യ നീതി ദേബിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ഒരുകൂട്ടം മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചതാണെന്നും അവര്‍ ആരോപിച്ചു.

രാഷ്ട്രീയലാഭത്തിന് വേണ്ടി ചിലര്‍ കരുതിക്കൂട്ടി മെനഞ്ഞെടുത്ത വിലകുറഞ്ഞ പ്രചാരണതന്ത്രമാണിതെന്ന്  അവര്‍ ആരോപിച്ചു.തന്നോട് അല്‍പമെങ്കിലും സ്നേഹമുണ്ടെങ്കില്‍ വാര്‍ത്ത വന്ന മാധ്യമങ്ങളെ ബഹിഷ്കരിക്കാന്‍ തയ്യാറാവണമെന്നും അവര്‍ ജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.

ഭര്‍ത്താവിനോടുള്ള തന്‍റെ സ്നേഹം പരിധികളില്ലാത്തതും പരിശുദ്ധവുമാണ്. അത് മറ്റാരോടെങ്കിലും വിശദീകരിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും നീതി ഫേസ്ബുക്കിലൂടെ പറഞ്ഞു.

അതേസമയം, നീതി ദേബിന്‍റെ പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ട് യഥാര്‍ത്ഥത്തിലുള്ളതാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ലെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

Read more

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ ഡോ ശശി തരൂർ എംപി പങ്കെടുത്തതിൽ ഹൈക്കമാൻഡിന് അതൃപ്തി. രാഷ്ട്

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ജാമ്യ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കു