തിരുവനന്തപുരം: കേരളത്തിൽ രാവിലെ ആരംഭിച്ച ഹർത്താൽ തുടരുന്നു. ചിലയിടങ്ങളിൽ സ്വകാര്യ വാഹനങ്ങളും ഓട്ടോറിക്ഷകളും സർവ്വീസ് നടത്തുന്നുണ്ട് എങ്കിലും പ്രധാന ടൗണുകളിൽ പൊതുഗതാഗതം സ്തംഭിച്ചിരിക്കുകയാണ്.
പാലക്കാട്ട് കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്കു മുന്നിൽ നിർത്തിയിട്ടിരുന്ന മൂന്നു ബസുകളുടെ ചില്ലുകൾ തകർത്തു. പുലർച്ചെ മൂന്നരയോടെ രണ്ട് ബൈക്കുകളിലെത്തിയവരാണ് കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെ കല്ലേറ് നടത്തിയത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഹര്‍ത്താലില്‍ അക്രമം കാണിച്ചാല്‍ അറസ്റ്റ് ചെയ്യാന്‍ ഡിജിപി ലോക്നാഥ് ബെഹ്റ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കടകള്‍ അടപ്പിക്കാനും വഴിതടയാനും അനുവദിക്കരുത്. സര്‍ക്കാര്‍ ഓഫീസുകളും കോടതികളും പ്രവര്‍ത്തിക്കാന്‍ സംവിധാനമൊരുക്കണമെന്നും നിര്‍ദേശമുണ്ട്.
സെക്രട്ടറിയേറ്റിന് മുന്നിലെ ബിജെപിയുടെ സമരപ്പന്തലിന് സമീപം പേരൂർക്കട സ്വദേശി ജീവനൊടുക്കിയതുമായി ബന്ധപ്പെട്ടാണ് ബി.ജെ.പി ഹർത്താൽ പ്രഖ്യാപിച്ചത്.