നാളെ ബിജെപി ഹര്‍ത്താല്‍

സംസ്ഥാനത്ത് നാളെ ബിജെപി ഹര്‍ത്താല്‍. ശബരിമല വിഷയത്തില്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ ബിജെപി നടത്തിവന്ന സമരപ്പന്തലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചയാളുടെ മരണത്തെതുടര്‍ന്നാണ് സംസ്ഥാനത്ത് ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

നാളെ ബിജെപി ഹര്‍ത്താല്‍
harthal

സംസ്ഥാനത്ത് നാളെ ബിജെപി ഹര്‍ത്താല്‍. ശബരിമല വിഷയത്തില്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ ബിജെപി നടത്തിവന്ന സമരപ്പന്തലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചയാളുടെ മരണത്തെതുടര്‍ന്നാണ് സംസ്ഥാനത്ത് ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ശബരിമല തീര്‍ത്ഥാടകരെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
മുട്ടട അഞ്ചുവയല്‍ സ്വദേശി വേണുഗോപാലന്‍ നായര്‍ ആണ് ഇന്ന് വൈകിട്ട് മരിച്ചത്. ഇന്നു പുലര്‍ച്ചെയാണ് സമരപ്പന്തലിനു മുന്നില്‍ ഇയാള്‍ പെട്രോള്‍ ഒഴിച്ച് സ്വയം തീകൊളുത്തിയത്. 90% പൊള്ളലേറ്റ വേണുഗോപാലന്‍ നായര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

സി.കെ പത്മനാഭനോടൊപ്പം 70 ഓളം പ്രവര്‍ത്തകരും സമരപ്പന്തലിലുണ്ടായിരുന്നു. വേണുഗോപാലന്‍ പെട്രോള്‍ ദേഹത്ത് ഒഴിക്കുന്നത് കണ്ട് സമരപ്പന്തലിലുള്ളവര്‍ പൊലീസിനെ വിളിക്കുന്നതിനിടെ തീ കൊളുത്തി ഇയാള്‍ സമരപ്പന്തലിന് സമീപത്തേക്ക് ഓടിയെത്തിയിരുന്നു.
പ്രവര്‍ത്തകരുടെയും പൊലീസിന്റെയും സമയോചിതമായ ഇടപെടലാണ് വന്‍ദുരന്തം ഒഴിവാക്കിയതെന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് പറഞ്ഞു

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു