കോവിഡിനെ പ്രതിരോധിക്കാന്‍ ഗോമൂത്രം കുടിക്കണമെന്ന് യു.പിയിലെ ബിജെപി എംഎല്‍എ

Share

ഗോമൂത്രം കുടിച്ചാൽ കൊവിഡിനെ പ്രതിരോധിക്കാമെന്ന് ഉത്തർപ്രദേശിലെ ബി ജെ പി എം എൽ എ സുരേന്ദ്ര സിംഗ്. രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുകയും ജനങ്ങള്‍ ആശങ്കയിലാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സർക്കാരും ആരോഗ്യവകുപ്പും നിർദേശിക്കുന്നതിനിടെയില്‍ അശാസ്ത്രീയ വിവരങ്ങള്‍ പ്രചരിപ്പിച്ച് യു.പി. എംഎല്‍എയുടെ വീഡിയോ. സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. ബല്ലിയ ജില്ലയിലെ ബയിരിയ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് സുരേന്ദ്ര സിംഗ്.

സുരേന്ദ്ര സിംഗ് ഗോമൂത്രം കുടിക്കുന്നതും, എല്ലാവരും ഇത് അനുകരിക്കണമെന്ന് പറയുന്നതുമാണ് വീഡിയോയിലുള്ളത്. ആരോഗ്യത്തിന് ഗോമൂത്രം മികച്ച ഔഷധമാണെന്നും, പൊതുപ്രവർത്തകൻ എന്ന നിലയിൽ ദിവസം 18 മണിക്കൂർ ജോലി ചെയ്തിട്ടും താൻ ഊർജസ്വലനായിരിക്കുന്നതിന് കാരണം ഗോമൂത്രമാണെന്നുമാണ് ഇയാൾ പറയുന്നത്. അതിരാവിലെ വെറും വയറ്റില്‍ ഗോമൂത്രം വെള്ളത്തില്‍ ചേര്‍ത്ത് കുടിക്കണമെന്നും അര മണിക്കൂര്‍ മറ്റൊന്നും കഴിക്കരുതെന്നും ഇദ്ദേഹം പറയുന്നു.

ഈ സന്ദേശം ലോകം മുഴുവൻ പ്രചരിപ്പിക്കണം. അങ്ങനെ എല്ലാവരും കൊവിഡിൽ നിന്ന് രക്ഷപ്പെടണമെന്നുമാണ് ഇയാൾ പറയുന്നത്. കോവിഡ് ബാധിച്ച് ശരിയായ ചികിത്സയും ഓക്സിജനും ലഭിക്കാതെ ജനങ്ങള്‍ മരിക്കുന്നതിനിടെയാണ് ഇത്തരത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള സന്ദേശങ്ങൾ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തുള്ളവർ പ്രചരിപ്പിക്കരുതെന്നും, എംഎൽഎയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് സമൂഹമാദ്ധ്യമങ്ങളിൽ ആവശ്യപ്പെടുന്നവരുമുണ്ട്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ