ബ്ലൂമൂണും ബ്ലഡ്മൂണും അല്ല ഇതാ ബ്ലാക്ക്മൂണ്‍ വരുന്നു

0

സൂപ്പര്‍മൂണും ബ്ലുമൂണും പൂര്‍ണ്ണചന്ദ്രഗ്രഹണവും ഒരുമിച്ച് വരുന്ന അപൂര്‍വ പ്രതിഭാസത്തിനു ശേഷം ഇതാ മറ്റൊരു ആകാശവിസ്മയം കൂടി. 20 വര്‍ഷത്തിലൊരിക്കല്‍ അനുഭവപ്പെടുന്ന ബ്ലാക്ക്മൂണ്‍ എന്ന പ്രതിഭാസം ഫെബ്രുവരിയില്‍.

ഒരു മാസത്തില്‍ രണ്ട് അമാവാസിയുണ്ടാകുന്നതാണ് കറുത്ത ചന്ദ്രന്‍ അല്ലെങ്കില്‍ ബ്ലാക്ക് മൂണ്‍ എന്നറിയപ്പെടുന്നത്. 20 വര്‍ഷത്തിലൊരിക്കല്‍ ഫെബ്രുവരിയില്‍ പൂര്‍ണ്ണചന്ദ്രന്‍ പ്രത്യക്ഷപ്പെടില്ല. ഈ പ്രതിഭാസത്തെയും ബ്ലാക്ക് മൂണ്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. പകരം ജനുവരിയിലും മാര്‍ച്ചിലും രണ്ട് പൗര്‍ണ്ണമി (ഫുള്‍ മൂണ്‍) അനുഭവപ്പെടും.

1999ലാണ് അവസാനമായി ബ്ലാക്ക്മൂണ്‍ കാണപ്പെട്ടത്. 20 വര്‍ഷത്തിലൊരിക്കലെന്ന ശാസ്ത്രലോകത്തിന്റെ കണക്കുകൂട്ടല്‍ പ്രകാരം 2018ലെ ഫെബ്രുവരിയില്‍ ബ്ലാക്ക് മൂണ്‍ അനുഭവപ്പെടേണ്ടതാണ്. ടൈം സോണിന്‍റെ വ്യത്യാസത്തിനനുസരിച്ച് ലോകത്തിന്റെ എല്ലാ ഭാഗത്തും ഇത് സംഭവിക്കണമെന്നുമില്ല.