ബ്ലാക്ക് ഔട്ട്: ഡല്‍ഹി പൂര്‍ണമായും ഇരുട്ടണിഞ്ഞു

ബ്ലാക്ക് ഔട്ട്: ഡല്‍ഹി പൂര്‍ണമായും ഇരുട്ടണിഞ്ഞു
untitled-2-8-897x538

ന്യൂഡല്‍ഹി: വ്യോമാക്രമണത്തെ തടുക്കുന്നതിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി രാജ്യത്ത് ബ്ലാക്ക് ഔട്ട് ആചരിച്ചു. രാത്രി എട്ട് മുതല്‍ 15 മിനുട്ട് നേരമാണ് ബ്ലാക്ക് ഔട്ട് നടത്തിയത്. വ്യോമാക്രമണത്തിന്റെ സൈറണ്‍ മുഴങ്ങിയാല്‍ വെളിച്ചമെല്ലാം അണച്ച് നിശബ്ദരായി സ്വയം രക്ഷ കൈവരിക്കുന്നതിന്റെ പരിശീലനമാണിത്. ഡല്‍ഹി നഗരം രാത്രി എട്ട് മുതല്‍ 15 മിനുട്ട് നേരം പൂര്‍ണമായും ഇരുട്ടിലായി. പ്രധാനമന്ത്രിയുടെ ഓഫീസ്, രാഷ്ട്രപതി ഭവന്‍, ആശുപത്രികള്‍, മെട്രോ സ്‌റ്റേഷന്‍ എന്നിവ ഒഴികെ മറ്റിടങ്ങളെല്ലാം ഇരുട്ടിലായി.

ഓപറേഷന്‍ സിന്ദൂരില്‍ പ്രകോപിതരായ പാകിസ്ഥാന്‍ ഇന്ത്യക്കെതിരെ ആക്രമണം നടത്താന്‍ ഒരുങ്ങിയ സാഹചര്യത്തില്‍ രാജ്യത്ത് കനത്ത സുരക്ഷയിലാണ്. ഇന്ത്യയെ ആക്രമിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പാക് സൈന്യത്തിന് ഇന്ന് നല്‍കിയിരുന്നു.

Read more

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ന്യൂഡൽഹി: ഇൻഷുറൻസില്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്കെതിരേ കർശന നടപടിയുമായി കേന്ദ്രസർക്കാർ. ഇൻഷുറൻസില്ലാത്തതും പുതുക്കാത്തതുമായ വാഹനങ്ങൾ