യുഎഇയിൽ ഇന്ത്യൻ പാസ്പോർട്ട് സേവനം ആഴ്ചയിൽ 7 ദിവസവും

യുഎഇയിൽ ഇന്ത്യൻ പാസ്പോർട്ട് സേവനം ആഴ്ചയിൽ 7 ദിവസവും
muralidharan.jpg.image.845.440

ദുബായ്/അബുദാബി∙ പ്രവാസി ഇന്ത്യക്കാർക്ക് അവധി ദിവസങ്ങളിലും ഇന്ത്യൻ പാസ്പോർട്ട് സേവനം ലഭ്യമാക്കുന്നതിനായി ബിഎൽഎസ് ഇന്റർനാഷനലിന്റെ മൂന്നു കേന്ദ്രങ്ങൾ ആഴ്ചയിൽ 7 ദിവസവും പ്രവർത്തിക്കുമെന്ന് വിദേശ കാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. ദുബായിൽ രണ്ടും ഷാർജയിൽ ഒരു കേന്ദ്രവുമാണ് ഞായറാഴ്ചകളിലും പ്രവർത്തിക്കുക.

സാധാരണക്കാരായ തൊഴിലാളികളുടെ ക്ഷേമത്തിനുവേണ്ടി വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക താൽപര്യപ്രകാരമാണ് ഈ സംവിധാനം ഏർപ്പെടുത്തിയതെന്നും മന്ത്രി വിശദീകരിച്ചു. മറ്റു എമിറേറ്റുകളിലും ഈ സംവിധാനം ഏർപ്പെടുത്തുന്നത് പിന്നീട് ആലോചിക്കും. വാരാന്ത്യദിനമായ ഞായറാഴ്ചകളിൽ സേവനം ലഭ്യമാകുന്നതോടെ കോൺസൽ സേവനങ്ങൾക്കായി പ്രവൃത്തി ദിവസം അവധി എടുക്കുന്നതു തൊഴിലാളികൾക്ക് ഒഴിവാക്കാം.

ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ സംഘടനാപ്രതിനിധികളുടെ ചോദ്യങ്ങൾക്കു മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിമാന ടിക്കറ്റ് നിരക്ക് വർധന, പ്രവാസി വോട്ടവകാശം തുടങ്ങി പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ സംഘടനാ ഭാരവാഹികൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. പ്രശ്നം അനുഭാവപൂർവം പരിഗണിച്ച് ബന്ധപ്പെട്ട വകുപ്പുകളുമായി സംസാരിക്കുമെന്നും മന്ത്രി പറഞ്ഞു.ഷാർജ ഇന്ത്യൻ അസോസിയേഷൻ, ഇന്ത്യൻ പീപ്പിൾസ് ഫോറം (ഐപിഎഫ്), ഫ്രണ്ട്സ് ഓഫ് ഇന്ത്യ, അക്കാഫ്, തമിൾ സംഘം തുടങ്ങിയ സംഘടനാ ഭാരവാഹികൾ ചർച്ചയിൽ പങ്കെടുത്തു.

ഇന്ത്യൻ കോൺസുലേറ്റിന്റെ സഹകരണത്തോടെ തമിഴ് സംഘം കോൺസുലേറ്റ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പൊങ്കൽ ആഘോഷത്തിൽ മന്ത്രി മുഖ്യാതിഥിയായിരുന്നു. പ്രവാസി സമ്മാൻ േജതാവ് സിദ്ധാർഥ് ബാലചന്ദ്രനെയും പ്രവാസി സമ്മേളനത്തിൽ വിദ്യാർഥികളെയും തൊഴിലാളികളെയും പങ്കെടുപ്പിക്കാൻ സഹായിച്ച സ്കൂളുകളെയും സംഘടനാ ഭാരവാഹികളെയും ആദരിച്ചു.

Read more

കേന്ദ്ര സർക്കാരിനെതിരെ സി.ജെ.പി വീണ്ടും സമരത്തിലേക്ക്; സെപ്റ്റംബർ 5-ന് ഡൽഹിയിൽ മാർച്ചും പ്രതിഷേധവും

കേന്ദ്ര സർക്കാരിനെതിരെ സി.ജെ.പി വീണ്ടും സമരത്തിലേക്ക്; സെപ്റ്റംബർ 5-ന് ഡൽഹിയിൽ മാർച്ചും പ്രതിഷേധവും

ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടി (സിജെപി) വീണ്ടും സമരത്തിലേക്ക്. കേന്ദ്ര സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാതിരുന്നതിനെ തുടർന്നാണ്

നിതിൻ രാജിൻ്റെ മരണം; ഡിവൈഎസ്‌പി സുധീർ കല്ലന് സസ്പെൻഷൻ

നിതിൻ രാജിൻ്റെ മരണം; ഡിവൈഎസ്‌പി സുധീർ കല്ലന് സസ്പെൻഷൻ

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെ ഒന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജ് ജീവനൊടുക്കിയ കേസില്‍ മുഖ്യപ്രതി ഡോ. എം.കെ റാമിന്

മൂന്ന് ദിവസം കൊണ്ട് 61.37 കോടി രൂപ; ഓണം ആഘോഷമാക്കി 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'

മൂന്ന് ദിവസം കൊണ്ട് 61.37 കോടി രൂപ; ഓണം ആഘോഷമാക്കി 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'

മലയാള സിനിമയെ അമ്പരപ്പിച്ചുകൊണ്ട് ബോക്സ് ഓഫീസിൽ റെക്കോർഡ് വേട്ട തുടരുകയാണ് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'. റിലീസ് ചെയ്ത് വെറു