കങ്കണയുടെ മുംബൈയിലെ ഓഫിസ് പൊളിക്കും;പ്രതികാരം തീര്‍ക്കാനുള്ള ശ്രമമെന്ന് കങ്കണ

0

മുംബൈ: ബോളിവുഡ് നടി കങ്കണ റണാവത്തും മഹാരാഷ്ട്ര സര്‍ക്കാരും തമ്മിലുള്ള പോര് മുറുകുന്നു. നടി കങ്കണ റനൗട്ടിന്റെ മുംബൈയിലെ ഓഫിസ് കെട്ടിടം പൊളിക്കും. നിര്‍മാണം നിയമവിരുദ്ധമെന്ന് മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ (ബിഎംസി) അധികൃതർ അറിയിച്ചു. എന്നാല്‍ ഇത് രാഷ്ട്രീയവൈര്യം തീര്‍ക്കലാണെന്ന് കങ്കണ ആരോപിച്ചു.

ക​ങ്ക​ണ​യു​ടെ ബം​ഗ്ലാ​വി​ൽ നി​ര​വ​ധി നി​ർ​മാ​ണ​ങ്ങ​ളും കൂ​ട്ടി​ച്ചേ​ർ​ക്ക​ലു​ക​ളും ന​ട​ത്തി​യെ​ന്നും ഇ​തു ന​ഗ​ര​സ​ഭ​യു​ടെ അ​നു​മ​തി​യോ​ടെ​യ​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ന​ട​പ​ടി. ബാന്ദ്രയിലെ ബംഗ്ലാവിൽ, ശുചിമുറി ഒാഫിസ് ക്യാബിനാക്കി മാറ്റുക, ഗോവണിക്കു സമീപം ശുചിമുറി നിർമിക്കുക തുടങ്ങി ഒരു ഡസനിലധികം മാറ്റങ്ങള്‍ ബിഎംസിയുടെ അനുമതിയില്ലാതെ കങ്കണ വരുത്തിയെന്നാണ് ആരോപണം. നടപടിയെടുക്കാതിരിക്കണമെങ്കിൽ 24 മണിക്കൂറിനകം മറുപടി നൽകണമെന്ന് ഇന്നലെ നടിയുടെ ബംഗ്ലാവിൽ നോട്ടിസ് പതിപ്പിച്ചിരുന്നു.

കോർപറേഷന്റെ നടപടി രാമക്ഷേത്രം പൊളിച്ച ബാബറിന്റെ നടപടിക്ക് സമാനമാണെന്ന് കങ്കണ ട്വീറ്റ് ചെയ്തു. അതിനിടെ, കങ്കണ ഹൈക്കോടതിയെയും സമീപിച്ചു. ഹർജി 12.30ന് പരിഗണിക്കും. സുശാന്ത് സിങ്ങിന്റെ മരണത്തെത്തുടര്‍ന്ന് നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ് കങ്കണയും മഹാരാഷ്ട്ര സര്‍ക്കാരും തമ്മില്‍ ഇടഞ്ഞത്. മുംബൈയില്‍ ജീവിക്കുന്നത് സുരക്ഷിതമല്ലെന്നും പാക് അധിനിവേശ കശ്മീര്‍ പോലെയാണ് മുംബൈ എന്നും കങ്കണ പറഞ്ഞിരുന്നു. സുരക്ഷിതമല്ലെങ്കില്‍ ഇവിടെ ജീവിക്കേണ്ടതില്ലെന്ന് ശിവസേന നേതാവ് സജ്ഞയ് റാവത്ത് തുറന്നടിച്ചു. പിന്നീട് ഇരുവരും തമ്മില്‍ തര്‍ക്കം രൂക്ഷമാകുകയും ചെയ്തു.