എത്യോപ്യൻ വിമാന അപകടം; 737 മാക്സ് വിമാനങ്ങള്‍ ബോയിംഗ് പിൻവലിച്ചു

എത്യോപ്യൻ വിമാന അപകടം; 737 മാക്സ് വിമാനങ്ങള്‍ ബോയിംഗ് പിൻവലിച്ചു
47864302_303

ന്യൂയോര്‍ക്ക്: എത്യോപ്യൻ വിമാന അപകടത്തിന്‍റെ പശ്ചാത്തലത്തിൽ 737 മാക്സ് വിഭാഗത്തിൽപ്പെട്ട വിമാനങ്ങൾ അമേരിക്കൻ വിമാന നിർമ്മാണ കമ്പനി ബോയിംഗ് താൽക്കാലികമായി പിൻവലിച്ചു.  അപകടവുമായി    ബന്ധപ്പെട്ട് അമേരിക്കൻ ഫെഡറൽ  ഏവിയേഷൻ  അസോസിയേഷൻ    പുതിയ  തെളിവുകൾ    പുറത്ത് വിട്ട സാഹചര്യത്തിലാണ് കമ്പനിയുടെ  നടപടി. വിമാനത്തിന്‍റെ പ്രവർത്തനത്തിൽ സംതൃപ്തരാണെന്നും എന്നാൽ നിലവിലെ  സാഹചര്യത്തിൽ വിമാനങ്ങൾ താൽക്കാലികമായി പിൻവലിക്കുകയാണെന്നും ബോയിംഗ്  വ്യക്തമാക്കി.

വേണ്ടത്ര സുരക്ഷാ മാനദണ്ഡങ്ങള്‍ ഒരുക്കുന്നത് വരെ ആണ് ബോയിംഗ് 737 മാക്‌സ് 8 ശ്രേണിയില്‍പ്പെട്ട വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നുവീണ് 157 പേര്‍ മരിക്കാനിടയായ അപകടത്തിന് പിന്നാലെ ബോയിംഗ് 737മാക്‌സ് 8 ശ്രേണിയില്‍പ്പെട്ട വിമാനങ്ങള്‍ ഉപയോഗിക്കുന്നത് എത്യോപ്യയും ചൈനയും ഉള്‍പ്പടെ 18 രാജ്യങ്ങള്‍ വിലക്കിയിരുന്നു.ഡിജിസിഎ തീരുമാനം വന്നതിന് പിന്നാലെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ ബോയിംഗ്   വിമാനങ്ങളുടെ സർവ്വീസ് നിർത്തിവച്ചതും ബോയിങ്ങിന്റെ പുതിയ തീരുമാനത്തിന് കാരണമായി.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു