ന്യൂഡല്‍ഹി : കര്‍ഷക സമരത്തിന് അന്താരാഷ്ട്ര തലത്തില്‍ പിന്തുണയേറിയ സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ച ‘ഇന്ത്യ ഒറ്റക്കെട്ട്’ പ്രചാരണത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രമുഖ ചലച്ചിത്ര,കായിക താരങ്ങള്‍. ബോളിവുഡില്‍നിന്നു അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്‍, കരണ്‍ ജോഹര്‍, സുനില്‍ ഷെഷെട്ടി എന്നിവരും കായിക മേഖലയില്‍ നിന്ന് വിരാട് കോലി, സച്ചിന്‍, കുംബ്ലെ തുടങ്ങിയവരും ട്വിറ്റര്‍ പ്രചാരണത്തിന്റെ ഭാഗമായി.
ഒരു ‘സംഘടിത ആശയപ്രചാരണത്തിനും’ ഇന്ത്യയുടെ ഐക്യത്തെ തകർക്കാനോ പുതിയ ഉയരങ്ങൾ കീഴക്കുന്നതിൽനിന്നു തടയാനോ കഴിയില്ലെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തത്. ഇന്ത്യയിൽ നടക്കുന്ന കർഷക സമരത്തെ പിന്തുണച്ച് പോപ് ഗായിക റിഹാനയും മറ്റു സെലിബ്രിറ്റികളും നടത്തിയ പരാമർശത്തെത്തുടർന്നാണ് അമിത് ഷായുടെ പ്രസ്താവന.
റിഹാനയ്ക്കൊപ്പം സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ ട്യുൻബെർഗ്, അമേരിക്കൻ നടി അമാൻഡ സെർനി, യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്സിന്റെ അനന്തരവൾ മീന ഹാരിസ് തുടങ്ങിയ പല പ്രമുഖരും ട്വിറ്ററിലൂടെ കർഷകരുടെ പ്രതിഷേധത്തെക്കുറിച്ചു പ്രസ്താവന നടത്തിയിരുന്നു.
സംഘടിത ആശയങ്ങൾക്ക് ഇന്ത്യയുടെ ഭാവിയെ നിശ്ചയിക്കാനാകില്ലെന്നും വികസനത്തിനു മാത്രമേ അതിനു കഴിയൂ എന്നും അമിത് ഷാ ട്വിറ്ററിൽ കുറിച്ചു. ഇന്ത്യ ഐക്യത്തോടെ നിൽക്കുമെന്നും ഒരുമിച്ച് വികസിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. #IndiaAgainstPropaganda, #IndiaTogether എന്നീ ഹാഷ്ടാഗുകളും ട്വീറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അമിത് ഷാ പ്രഖ്യാപിച്ച ‘ഇന്ത്യ ഒറ്റക്കെട്ട്’ പ്രചാരണത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രമുഖ ചലച്ചിത്ര, കായിക താരങ്ങള്‍ രംഗത്തുവന്നു. ബോളിവുഡിൽനിന്ന് അക്ഷയ് കുമാർ, അജയ് ദേവ്ഗൺ, കരൺ ജോഹർ, സുനിൽ ഷെട്ടി എന്നിവരും കായിക മേഖലയിൽനിന്ന് വിരാട് കോലി, സച്ചിൻ തെൻഡുൽക്കർ, അനിൽ കുംബ്ലെ തുടങ്ങിയവരും ട്വിറ്റർ പ്രചാരണത്തിന്റെ ഭാഗമായി. ഇന്ത്യയ്ക്ക് എതിരായ പ്രചാരണത്തിനെതിരെ ഐക്യത്തോടെ നിലകൊള്ളാനുള്ള കേന്ദ്രത്തിന്റെ ആഹ്വാനം ഏറ്റെടുത്താണ് പ്രമുഖ താരങ്ങളുടെ ട്വീറ്റ്.
ഇന്ത്യയുടെ പരമാധികാരത്തില്‍ വിട്ടുവീഴ്ച ചെയ്യരുതെന്നാണ് സച്ചിന്റെ പ്രതികരണം.”പുറത്തുനിന്നുള്ളവര്‍ക്ക് കാഴ്ചക്കാരായി നില്‍ക്കാം. ഇന്ത്യയുടെ പരമാധികാരത്തില്‍ ഇടപെടരുത്. ഇന്ത്യക്കാര്‍ക്ക് ഇന്ത്യയെ അറിയാം, ഇന്ത്യയ്ക്ക് വേണ്ടി തീരുമാനമെടുക്കാനും. ഒരു രാജ്യമെന്ന നിലയില്‍ നമുക്ക് ഐക്യപ്പെട്ടു നില്‍ക്കാം” സച്ചിന്‍ ട്വീറ്റ് ചെയ്തു.
ഇന്ത്യക്കോ ഇന്ത്യന്‍ നയങ്ങള്‍ക്കോ എതിരായ തെറ്റായ പ്രചാരണങ്ങളില്‍ വീഴരുത്. എല്ലാ ആഭ്യന്തര കലഹങ്ങളും മാറ്റിവച്ച് ഐക്യത്തോടെ നില്‍ക്കേണ്ടത് പ്രധാനമാണ്. രാജ്യത്തിന്റെ പ്രധാനപ്പെട്ട ഭാഗമാണ് കര്‍ഷകര്‍. അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ പ്രകടമാണെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന പങ്കുവെച്ച് അക്ഷയ്കുമാര്‍ പറഞ്ഞു.