കണ്ണൂർ: സിപിഎം എംഎൽഎയും ഡിവൈഎഫ്ഐ നേതാവുമായ എ.എൻ.ഷംസീറിന്റെ വീടിനു നേരെ ബോംബേറ്.രാത്രി പത്തു മണിയോടെയാണ് മാടപ്പീടികയിലുള്ള വീടിന് നേരെ ഒരു സംഘം ബോംബെറിഞ്ഞത്. ബൈക്കിൽ എത്തിയ രണ്ടംഗ സംഘമാണു ബോംബെറിഞ്ഞത്. സംഭവസമയത്ത് എംഎൽഎ വീട്ടിൽ ഇല്ലായിരുന്നു. വീട്ടുകാർക്കും പരിക്കില്ല.സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിന്റെ വീടിന് നേരെ ആക്രമണമുണ്ടായിരുന്നു.വീടിനു നേരെ നടന്ന ബോംബാക്രമണത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്ന് ഷംസീര്‍ ആരോപിച്ചു.സിപിഎം കണ്ണൂർ മുൻ ജില്ലാ സെക്രട്ടറി പി.ശശിയുടെ വീടിനുനേരെയും രാത്രിയിൽ ബോംബേറുണ്ടായി. നേതാക്കളുടെ വീടുകൾക്കുനേരെ തുടർച്ചയായി അക്രമമുണ്ടായ സാഹചര്യത്തിൽ ഇന്ന് വൈകുന്നേരം ഇരു വിഭാഗങ്ങളും പ്രതിഷേധ യോഗം സംഘടിപ്പിച്ചിരുന്നു.
Latest Articles
മുണ്ടക്കൈ- ചൂരൽമല പുനരധിവാസം; മന്ത്രിസഭായോഗം ജനുവരി ഒന്നിന് ചേരും
മുണ്ടക്കൈ- ചൂരൽമല പുനരധിവാസം ചർച്ച ചെയ്യാനുള്ള മന്ത്രിസഭായോഗം ജനുവരി ഒന്നിന് ചേരും. എംടി വാസുദേവൻ നായരുടെ മരണത്തെ തുടർന്നാണ് ഇന്ന് ചേരാനിരുന്ന മന്ത്രിസഭായോഗം മാറ്റിവെച്ചത്. മുണ്ടക്കൈ പുനരധിവാസ പദ്ധതിക്കും മന്ത്രിസഭ...
Popular News
എം ടി എന്ന രണ്ടക്ഷരം ഇനി ഓർമ്മ
എം ടി എന്ന രണ്ടക്ഷരം ഇനി ഓർമ്മ. തൊട്ട മേഖലകളെല്ലാം പൊന്നാക്കിയ എം ടി വാസുദേവൻ നായർക്ക് മലയാളം വിട നൽകി. കോഴിക്കോട് കൊട്ടാരം റോഡിലെ സിതാരയെന്ന വീട്ടിൽ ആയിരങ്ങളാണ്...
മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു
മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് അത്യാഹിത വിഭാഗത്തിൽ ആണ് പ്രവേശിപ്പിച്ചത്. ശ്വാസം തടസം നേരിട്ടതിനാൽ അദ്ദേഹത്തെ ഐസിയുവിൽ പ്രവേശിപ്പിച്ചതെന്നാണ് അദ്ദേഹത്തിന്റെ ഓഫീസ്...
എന്റെ ഭാഷ എന്റെ വീടാണ്, എന്റെ ആകാശമാണ്, ഞാന്‍ കാണുന്ന നക്ഷത്രമാണ്; എംടിയുടെ പ്രതിജ്ഞ
തിരുവനന്തപുരം: എം.ടി. വാസുദേവൻ നായർ എഴുതിയ പ്രതിജ്ഞ വിദ്യാലയങ്ങളില്‍ വായിക്കാൻ തീരുമാനിച്ചത് 2018ൽ. ഈ പ്രതിജ്ഞ കേരളത്തിലെ വിദ്യാലയങ്ങളിലെ ഭാഷാ -സാംസ്കാരിക പരിപാടികളില്‍ ചൊല്ലിക്കൊടുക്കേണ്ട ഭാഷാപ്രതിജ്ഞയായി അംഗീകരിച്ച് ഉത്തരവാകുകയായിരുന്നു. ജെസിയും...
അവാർഡുകൾ വാരിക്കൂട്ടി ‘ഫെമിനിച്ചി ഫാത്തിമ
തിരുവനന്തപുരം: 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രങ്ങളിൽ നിന്നും ഏറ്റവും മികച്ച ചിത്രത്തിനുള്ള പ്രേക്ഷക പുരസ്കാരം 'ഫെമിനിച്ചി ഫാത്തിമയ്ക്ക് ലഭിച്ചു.അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ മികച്ച...
ക്രിസ്മസിന് കേരളത്തിലേക്ക് 10 പ്രത്യേക ട്രെയിനുകൾ അനുവദിച്ച് റെയിൽവെ
ക്രിസ്മസിന് കേരളത്തിലേക്ക് 10 പ്രത്യേക ട്രെയിനുകൾ അനുവദിച്ച് റെയിൽവെ. സ്പെഷ്യല്‍ ട്രെയിനുകള്‍ കേരളത്തിലേക്കും കേരളത്തില്‍നിന്നും പുറത്തേക്കും സര്‍വീസ് നടത്തും. ക്രിസ്മസ് പ്രമാണിച്ച് വിവിധ റെയില്‍വേ സോണുകളിലായി 149 സ്പെഷ്യല്‍ ട്രെയിന്‍...