ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ് മഹലിലെ ബോംബ് ഭീഷണിയെ തുടര്‍ന്ന് സഞ്ചാരികളെ ഒഴിപ്പിച്ചു. താജ്മഹലിന് ചുറ്റുമുള്ള മേഖലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. താജ്മഹലില്‍ ബോംബ് സൂക്ഷിച്ചിട്ടുണ്ടെന്ന് അജ്ഞാത ഫോണ്‍ സന്ദേശം എത്തിയതായാണ് റിപോര്‍ട്ടുകള്‍ പറയുന്നത്.
സംഭവത്തെ തുടര്‍ന്ന് ആഗ്ര പോലീസും സിഐഎസ്എഫും പരിസരത്ത് പരിശോധന നടത്തി. മുന്‍കരുതല്‍ നടപടിയെന്ന നിലയിലാണ് ഈ സമയം അവിടെ ഉണ്ടായിരുന്ന സഞ്ചാരികളെ ഒഴിപ്പിച്ചത്. സിഐഎസ്എഫും ആഗ്രാ പോലീസും സംയുക്തമായി പരിശോധന ആരംഭിച്ചിട്ടുണ്ട്. ബോംബ് സ്വാഡും താജ്മഹലിലെത്തിയിട്ടുണ്ട്. ആയിരക്കണക്കിന് സഞ്ചാരികള്‍ താജ്മഹലിനകത്ത് ഉണ്ടായിരിക്കെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ബോംബ് കണ്ടെത്താനുള്ള പരിശോധന പുരോഗമിക്കുകയാണ്.