ഹൈക്കോടതി നിയോഗിച്ച നീരക്ഷണസമിതി ഇന്ന് ബ്രഹ്മപുരം സന്ദർശിക്കും

ഹൈക്കോടതി നിയോഗിച്ച നീരക്ഷണസമിതി ഇന്ന് ബ്രഹ്മപുരം സന്ദർശിക്കും
gffd

കൊച്ചി : ബ്രഹ്മപുരം മാലിന്യപ്ലാന്‍റിലെ തീപിടുത്തത്തിൽ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി ഇന്ന് സ്ഥലം സന്ദർശിക്കും. രാവിലെ പത്ത് മണിക്ക് ശുചിത്വ മിഷൻ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തുക.

തദ്ദേശ ഭരണ വകുപ്പ് ചീഫ് എഞ്ചിനീയർ, ജില്ലാ കലക്ടർ, മലിനീകരണ നിയന്ത്രണ ബോർഡ് ചീഫ് എൻവിയോൺമെന്റൽ എഞ്ചിനീയർ, കോർപ്പറേഷൻ സെക്രട്ടറി, കെൽസ സെക്രട്ടറി എന്നിവരാണ് മറ്റ് അംഗങ്ങൾ. ബ്രഹ്മപുരം   പ്രശ്നപരിഹാരത്തിന് പുതിയ കർമ്മപദ്ധതി ഇന്ന് മുതൽ നടപ്പിലാക്കി തുടങ്ങുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

അതേസമയം ബ്രഹ്മപുരം പ്ലാന്റിന് മുൻപിൽ പുലർച്ചെയും പ്രതിഷേധം നടന്നു. പ്ലാന്റിലേക്ക് അമ്പതോളം മാലിന്യവണ്ടികൾ എത്തിച്ചതോടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധിച്ചത്. തുടർന്ന് പൊലീസ് സംരക്ഷണത്തിൽ ലോറികൾ പ്ലാന്റിലെത്തിച്ചു.

കൊച്ചി നഗരത്തിൽ നിന്ന് ശേഖരിച്ച മാലിന്യമാണ് പ്ലാന്റിനകത്ത് തീ പിടിത്തം ബാധിക്കാത്ത സ്ഥലത്തിടാൻ എത്തിച്ചത്. പ്രതിഷേധം കാരണം അമ്പലമേട് ഭാഗത്തേക്ക് മാലിന്യം എത്തിക്കാൻ കഴിയാതെ വന്നതോടെയാണ് ബ്രഹ്മപുരത്തേയ്ക്ക് തന്നെ കൊണ്ടുവന്നത്. മഹാരാജാസ് കോളേജ് പരിസരത്ത് നിന്ന് പുലർച്ചെ രണ്ടു മണിയോടെ ആണ് മാലിന്യവുമായി ലോറികൾ പ്ലാന്റിലെത്തിച്ചത്. യാതൊരു തരം തിരിവും നടത്താതെ ആണ് മാലിന്യം എത്തിച്ചതെന്ന് നാട്ടുകാർ ആരോപിച്ചു.

Read more

IAS തലപ്പത്ത് വൻ അഴിച്ചുപണി; ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എൻ.പ്രശാന്ത് കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറി

IAS തലപ്പത്ത് വൻ അഴിച്ചുപണി; ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എൻ.പ്രശാന്ത് കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറി

സംസ്ഥാനത്തെ IAS ഉദ്യോഗസ്ഥ തലപ്പത്ത് വൻ അഴിച്ചുപണി. ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാകും.എൻ.പ്രശാന്ത് കായി

ഇഡ്ഡലി ചായയിൽ മുക്കി കഴിക്കാമോ? തരൂരിനെ പ്രകോപിപ്പിച്ച ട്വീറ്റ്!

ഇഡ്ഡലി ചായയിൽ മുക്കി കഴിക്കാമോ? തരൂരിനെ പ്രകോപിപ്പിച്ച ട്വീറ്റ്!

ചായയിൽ ബിസ്കറ്റും റസ്കും ബ്രഡ്ഡും, പുതിയ ട്രെൻഡ് അനുസരിച്ച് ബൺ മസ്കയും വരെ മുക്കി കഴിക്കുന്നവരുണ്ട്. എന്നാൽ, ആരെങ്കിലും ചായയിൽ ഇഡ്ഡലി മുക്

നീറ്റ് പുനഃപരീക്ഷ; ചോദ്യപേപ്പറുകൾ 18 കേന്ദ്രങ്ങളിൽ നിന്ന് വ്യോമസേന എത്തിക്കും

നീറ്റ് പുനഃപരീക്ഷ; ചോദ്യപേപ്പറുകൾ 18 കേന്ദ്രങ്ങളിൽ നിന്ന് വ്യോമസേന എത്തിക്കും

ജൂൺ 21-ന് നടക്കാനിരിക്കുന്ന നീറ്റ്-യുജി (NEET-UG 2026) പുനഃപരീക്ഷയ്ക്ക് ഇന്ത്യൻ വ്യോമസേന (IAF) ലോജിസ്റ്റിക് പിന്തുണ നൽകുമെന്ന് ഉന്നത പ്