ആദ്യ ബ്രെയിലി സ്മാര്‍ട്ട് വാച്ച് അടുത്തമാസം വിപണിയില്‍

അന്ധര്‍ക്കായുള്ള സ്മാര്‍ട്ട് വാച്ച് അടുത്തമാസം വിപണിയില്‍.ശബ്ദത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന വാച്ചുകള്‍ അന്ധര്‍ക്കായി ഉണ്ടെങ്കിലും ആദ്യമായാണ് ബ്രയിലി ലിപിയിലുള്ള സ്മാര്‍ട്ട് വാച്ചുകള്‍ പുറത്തിറങ്ങുന്നത്

ആദ്യ ബ്രെയിലി സ്മാര്‍ട്ട് വാച്ച്  അടുത്തമാസം വിപണിയില്‍
braille-watch

അന്ധര്‍ക്കായുള്ള സ്മാര്‍ട്ട് വാച്ച് അടുത്തമാസം വിപണിയില്‍.ശബ്ദത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന വാച്ചുകള്‍ അന്ധര്‍ക്കായി ഉണ്ടെങ്കിലും ആദ്യമായാണ് ബ്രയിലി ലിപിയിലുള്ള സ്മാര്‍ട്ട് വാച്ചുകള്‍ പുറത്തിറങ്ങുന്നത്.ഒരു സൗത്ത് കൊറിയന്‍ സ്റ്റാര്‍ട്ട് അപ്പ് കമ്പനിയാണ് ഇത്തരത്തില്‍ പുതിയ ബ്രെയിലി സ്മാര്‍ട്ട് വാച്ചുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.
വൃത്താകൃതിയിലാണ് വാച്ചിന്റെ ആദ്യമോഡല്‍ പുറത്തിറക്കിയിരിക്കുന്നത്. ഇതില്‍ നാല് സെല്ലുകളിലായി ആറ് ബോളുകളാണുള്ളത്. ആവശ്യാനുസരണം ഇവ ഉയര്‍ന്നുവരികയാണ് ചെയ്യുന്നത്. ഇതിലൂടെ സന്ദേശങ്ങളും നവമാധ്യമങ്ങളിലെ നോട്ടിഫിക്കേഷനുകളും വായിക്കുവാന്‍ സാധിക്കും. ഇവ നിയന്ത്രിക്കുന്നതിനായി രണ്ട് സ്വിച്ചുകളും വശങ്ങളില്‍ പിടിപ്പിച്ചിട്ടുണ്ട്.

140,000 ആളുകളുടെ സേവനമാണ് വാച്ചിന് പിന്നിലുള്ളത്. പുറത്തിറങ്ങുന്നതിന് മുന്‍പേതന്നെ 40,000 ആളുകള്‍ ഇതിനായി ഓര്‍ഡര്‍ കൊടുത്തുകഴിഞ്ഞു. 320 അമേരിക്കന്‍ ഡോളറാണ് ഇതിന് വിലയിട്ടിരിക്കുന്നത്. അന്ധര്‍ക്കായുള്ള മറ്റ് പല ഉല്‍പ്പന്നങ്ങളും ഈ കമ്പനി പുറത്തിറക്കിയിരുന്നു. ഇതേ സാങ്കേതികവിദ്യ തന്നെ ലിഫ്റ്റിലും മറ്റും കമ്പനി ഉപയോഗിച്ചിട്ടുണ്ട്.

Read more

എഥനോൾ പെട്രോൾ ഒഴിച്ച് വാഹനം തകരാറിലായി; ഉപഭോക്താവിന് പുതിയ വാഹനം നൽകാൻ കോടതി നിർദേശം; രാജ്യത്തെ ആദ്യ ഉത്തരവ്

എഥനോൾ പെട്രോൾ ഒഴിച്ച് വാഹനം തകരാറിലായി; ഉപഭോക്താവിന് പുതിയ വാഹനം നൽകാൻ കോടതി നിർദേശം; രാജ്യത്തെ ആദ്യ ഉത്തരവ്

എഥനോൾ പെട്രോൾ ഒഴിച്ച് വാഹനം തകരാറിലായെന്ന പരാതിയിൽ ഉപഭോക്താവിന് പുതിയ വാഹനം നൽകാൻ റായ്പൂർ ജില്ല ഉപഭോക്‌തൃതർക്ക പരിഹാര കമ്മീ

ഗൾഫ് സംഘർഷം; കൊച്ചിയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവീസുകൾക്ക് മാറ്റം

ഗൾഫ് സംഘർഷം; കൊച്ചിയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവീസുകൾക്ക് മാറ്റം

കൊച്ചി: ഗൾഫിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ രണ്ട് വിമാനങ്ങളുടെ ഇന്ന് രാത്രിയിലെ യാത്ര നാളത്തേക്ക് മാറ്

ന്യൂസിലൻഡിൽ ശക്തമായ ഭൂചലനം; പിന്നാലെ സുനാമി മുന്നറിയിപ്പ്, തീരദേശത്ത് ജാഗ്രത നിർദേശം

ന്യൂസിലൻഡിൽ ശക്തമായ ഭൂചലനം; പിന്നാലെ സുനാമി മുന്നറിയിപ്പ്, തീരദേശത്ത് ജാഗ്രത നിർദേശം

വെല്ലിംഗ്ടൺ: ന്യൂസിലൻഡിൽ ഭൂചലനം. സൗത്ത് ഐലൻഡിലാണ് ശക്തമായ ഭൂചലനം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതേത്തുടർന്ന് തേ അനാവു നഗരത്തിന് സമീപമുള്