പെലെ വീണ്ടും ആശുപത്രിയിൽ

0

സാവോപോളോ: ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെയെ വീണ്ടും ഐ.സി.യുവിലേക്ക് മാറ്റി. ശ്വാസതടസ്സം നേരിട്ടതിനേത്തുടര്‍ന്നാണിത്. 80 കാരനായ താരത്തിന്റെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

വന്‍കുടലില്‍ ട്യൂമറുണ്ടായതിനെത്തുടര്‍ന്നാണ് പെലെയെ സാവോപോളോയിലുള്ള ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ആരോഗ്യസ്ഥിതിയില്‍ പുരോഗതി കൈവരിച്ച താരത്തെ ഐ.സി.യുവില്‍ നിന്ന് റൂമിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ റൂമിലെത്തിയ ശേഷം ശ്വാസതടസ്സം നേരിട്ടതോടെ താരത്തെ വീണ്ടും ഐ.സി.യുവിലേക്ക് മാറ്റി.

ഈ മാസം ആദ്യം ശസ്ത്രക്രിയക്കായി പെലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വൻകുടലിലെ മുഴ നീക്കം ചെയ്യാനായാണ് ഈ മാസാദ്യം പെലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ശസ്ത്രക്രിയക്ക് ശേഷം അദ്ദേഹം ആശുപത്രി വിട്ടു. തൻ്റെ ആരോഗ്യനില മെച്ചപ്പെട്ടു എന്നും ഇപ്പോൾ ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നും പെലെ തന്നെ അറിയിചിരുന്നു.

പ്രായമായതിനാൽ മികച്ച ശുശ്രൂധ നൽകണമെന്നതിനാലാണ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഓഗസ്റ്റ് 31നാണ് 80കാരനായ പെലെയെ സാവോപോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് പരിശോധനയില്‍ വന്‍കുടലില്‍ ട്യൂമര്‍ കണ്ടെത്തുകയായിരുന്നു. ശേഷം ട്യൂമര്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.

ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരമായ പെലെ ആയിരത്തിലധികം ഗോളുകള്‍ നേടിയിട്ടുണ്ട്. മൂന്ന് ലോകകപ്പ് കിരീടം നേടിയ ഏക ഫുട്‌ബോള്‍ താരമാണ് പെലെ.