വിവാഹം നടത്താനെത്തിയ പൂജാരിക്കൊപ്പം വധു ഒളിച്ചോടി; അമ്പരപ്പ് മാറാതെ വീട്ടുക്കാർ

വിവാഹം നടത്താനെത്തിയ പൂജാരിക്കൊപ്പം വധു ഒളിച്ചോടി; അമ്പരപ്പ് മാറാതെ വീട്ടുക്കാർ
2018_2image_08_52_266744900marriage-ll

വിവാഹച്ചടങ്ങുകൾക്ക് നേതൃത്വം നൽകാനെത്തിയ പൂജാരിക്കൊപ്പം വധു ഒളിച്ചോടി. മധ്യപ്രദേശിലെ ശിർനോജിലാണ് സംഭവം.വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷമാണ് വധു കല്ല്യാണത്തിന് കാർമികത്വം നൽകാനെത്തിയ പൂജാരിയായ വിനോദ് മഹാരാജ എന്നയാൾക്കൊപ്പം പോയത്. 21കാരിയായ വധുവിനെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു.

മെയ് ഏഴിനായിരുന്നു യുവതിയുടെ വിവാഹം. വിനോദ് മഹാരാജയാണ് വിവാഹത്തിന് മുഖ്യകാർമ്മികത്വം വഹിച്ചത്. വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്ക് പോയ യുവതി ആചാരത്തിന്റെ ഭാ​ഗമായി മൂന്നാം ദിവസം വീട്ടിൽ തിരിച്ചെത്തി. പിന്നീട് വരന്റെ വീട്ടിലേക്ക് തിരിച്ച് പോയ യുവതിയെ ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്ന ദിവസം മെയ് 23-ന് കാണാതായി.

അന്നേദിവസം ശിർനോജിൽ നടന്നൊരു വിവാഹത്തിൽ വിനോദ് കർമ്മികത്വം വഹിക്കാൻ എത്താതിനെ തുടർന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും ഒളിച്ചോടിയ വാർത്ത പുറംലോകമറിയുന്നത്.

കഴിഞ്ഞ രണ്ട് വർഷമായി യുവതിയും വിനോദും തമ്മിൽ പ്രണയത്തിലായിരുന്നെന്നാണ് സൂചന. ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണവും 30000 രൂപയും എടുത്താണ് യുവതി ഇയാൾക്കൊപ്പം പോയത്. എന്നാൽ വിനോദ് വിവാഹത്തിനാണെന്നും അതിൽ രണ്ട് കുട്ടികളുമുണ്ടെന്നാണ് റിപ്പോർട്ട്.

Read more

"ഷാഹിദിന്‍റെ കഥാപാത്രം എന്‍റെ അച്ഛൻ തന്നെ, സിനിമയാക്കിയത് അനുവാദമില്ലാതെ'; രണ്ട് കോടി ആവശ്യപ്പെട്ട ഹുസൈൻ ഉസ്താരയുടെ മകൾ

"ഷാഹിദിന്‍റെ കഥാപാത്രം എന്‍റെ അച്ഛൻ തന്നെ, സിനിമയാക്കിയത് അനുവാദമില്ലാതെ'; രണ്ട് കോടി ആവശ്യപ്പെട്ട ഹുസൈൻ ഉസ്താരയുടെ മകൾ

വിശാൽ ഭരദ്വാജ് സംവിധാനം ചെയ്ത് ഷാഹിദ് കപൂർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഓ റോമിയോ അധോലോക നായകന്‍റെ കഥയാണ്. ചിത്രത്തിന്‍റെ

75 രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റ വിസ താത്കാലികമായി നിര്‍ത്തിവെച്ച് അമേരിക്ക

75 രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റ വിസ താത്കാലികമായി നിര്‍ത്തിവെച്ച് അമേരിക്ക

വാഷിങ്ടണ്‍: അമേരിക്കൻ കുടിയേറ്റക്കാ‍‍‍‍‍‍‍‍‍‍‍‍‍‍ർക്ക് വൻ തിരിച്ചടി. 75 രാജ്യങ്ങളിലെ പൗരന്മാര്‍ക്കുള്ള കുടിയേറ്റ വിസ പ്രോസസ്സിംഗ് യുഎസ് താ