ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയിൽ ഖേദം പ്രകടിപ്പിച്ച് ബ്രിട്ടൻ

ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയിൽ ഖേദം പ്രകടിപ്പിച്ച് ബ്രിട്ടൻ
image

ലണ്ടന്‍: 1919ലെ ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊലയില്‍ ഖേദം പ്രകടിപ്പിച്ച് ബ്രിട്ടന്‍. ബ്രിട്ടന്‍ പ്രധാനമന്ത്രി തെരേസാ മേയ് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഖേദപ്രകടനം നടത്തി.

ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും രക്തരൂഷിതമായ സംഭവമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല 1919 ഏപ്രില്‍ 19നാണ് നടന്നത്. കൂട്ടക്കൊലയുടെ നൂറാം വാര്‍ഷികം ഇന്ത്യ ആചരിക്കാനൊരുങ്ങുന്നതിനിടെയാണ് ബ്രിട്ടന്റെ ഖേദപ്രകടനം.

ഏപ്രിൽ 13ന് ജാലിയൻവാലാബാഗ് മൈതാനത്ത് റൗലത്ത് ആക്ടിനെതിരെ സമാധാനപരമായി യോഗം ചേര്‍ന്ന ആയിരക്കണക്കിന് വരുന്ന പൊതുജനത്തിന് നേരെ ജനറല്‍ ഡയറിന്‍റെ ഉത്തരവു പ്രകാരം ബ്രിട്ടീഷ് സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിക്കാൻ യോഗം ചേർന്നവർക്കെതിരായണ് വെടിവയ്പ്പ് നടന്നത്.

379 പേർ വെടിവെപ്പിൽ മരിച്ചുവെന്നാണ്‌ ബ്രിട്ടീഷ് സർക്കാരിന്‍റെ കണക്ക്. 1800ൽ ഏറെ പേർ വെടിവയ്പ്പിൽ കൊല്ലപ്പെട്ടുവെന്നാണ് അനൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്.

പൂര്‍ണഖേദ പ്രകടനമല്ല മേയ് നടത്തിയത്. തുടര്‍ന്ന് പൂര്‍ണവും വ്യക്തവും നിസ്സംശയവുമായ മാപ്പ് അപേക്ഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് ജെറെമി കോര്‍ബിന്‍ ആവശ്യപ്പെട്ടു.

Read more

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ ഡോ ശശി തരൂർ എംപി പങ്കെടുത്തതിൽ ഹൈക്കമാൻഡിന് അതൃപ്തി. രാഷ്ട്

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ജാമ്യ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കു