പൈലറ്റുമാര്‍ സമരത്തില്‍: ബ്രിട്ടീഷ് എയര്‍വേസ് സര്‍വീസുകള്‍ റദ്ദാക്കി

പൈലറ്റുമാര്‍ സമരത്തില്‍: ബ്രിട്ടീഷ് എയര്‍വേസ് സര്‍വീസുകള്‍ റദ്ദാക്കി
_107781631_british.airways.planes.g

ലണ്ടന്‍:  പൈലറ്റുമാരുടെ സമരത്തെ തുടര്‍ന്ന് ബ്രിട്ടീഷ് എയര്‍വേസ് വിമാനങ്ങള്‍ കൂട്ടത്തോടെ സര്‍വീസ് റദ്ദാക്കി.തിങ്കളാഴ്ച പുലര്‍ച്ചെ മുതലാണ് 48 മണിക്കൂര്‍ സമരം തുടങ്ങിയത്. സമരത്തെ തുടർന്ന്  കമ്പനിയുടെ നിരവധി സർവീസുകളാണ്  റദ്ദാക്കിയത്. ശമ്പള വര്‍ധന ആവശ്യപ്പെട്ട്‌ കഴിഞ്ഞ മാസം തന്നെ പൈലറ്റുമാരുടെ യൂണിയന്‍ കമ്പനിക്ക് പണിമുടക്ക് നോട്ടീസ് നല്‍കിയിരുന്നു. സപ്തംബര്‍ 9,10 ദിവസങ്ങളിലും 27ാംതീയതിയുമാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്‌.

സര്‍വീസുകള്‍ റദ്ദാക്കുന്ന കാര്യം മുന്‍കൂട്ടി അറിയിക്കാതിരുന്നതോടെ  ഒട്ടനവധി യാത്രക്കാരാണ് ബുദ്ധിമുട്ടിലായിരിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് ബ്രിട്ടീഷ് എയര്‍വേസില്‍ പൈലറ്റുമാര്‍ ആഗോള തലത്തില്‍ പണിമുടക്ക് നടത്തുന്നത്.ശമ്പളവിഷയത്തില്‍ ഒമ്പത് മാസമായി പൈലറ്റുമാരും കമ്പനിയും തമ്മില്‍ തര്‍ക്കത്തിലാണ്.പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ സമരക്കാരോടും കമ്പനിയോടും തര്‍ക്കം അവസാനിപ്പിച്ച്‌ പ്രശ്‌നപരിഹാരമുണ്ടാക്കാന്‍ ആവശ്യപ്പെട്ടു.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു