ബ്രിട്ടിഷ് എംപിയെ കുത്തിക്കൊന്നു

Share

ലണ്ടൻ ∙ ബ്രിട്ടനിലെ ഭരണകക്ഷിയായ കൺസർവേറ്റിവ് പാർട്ടി എംപി ഡേവിഡ് ആമസ് (69) പൊതു ചടങ്ങിനിടെ കുത്തേറ്റു മരിച്ചു. കഴിഞ്ഞ 5 വർഷത്തിനിടെ ബ്രിട്ടനിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ എംപിയാണ്.

എസെക്സ് കൗണ്ടിയിലെ മണ്ഡലമായ സൗത്തെൻഡ് വെസ്റ്റിലുള്ള ലീ ഓൺ സീയിലെ പള്ളിയിൽ വോട്ടർമാരുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ ആമസിനെ ഒരു യുവാവ് (25) ആക്രമിക്കുകയായിരുന്നു. അറസ്റ്റിലായ ഇയാളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പലവട്ടം കുത്തേറ്റ എംപി സംഭവസ്ഥലത്തു തന്നെ മരിച്ചു.

2016 ൽ ബ്രെക്സിറ്റ് ഹിതപരിശോധനയുടെ പ്രചാരണത്തിനിടെ ലേബർ പാർട്ടി വനിതാ എംപി ജോ കോക്സിനെ അക്രമി വെടിവച്ചും കുത്തിയും കൊലപ്പെടുത്തി. എല്ലാ മാസവും 2 തവണ വോട്ടർമാരുമായുള്ള കൂടിക്കാഴ്ച നടത്തുന്ന പതിവുണ്ടായിരുന്നു ആമസിന്. 1983 ൽ ആദ്യം എംപിയായ ആമസ് 1997 മുതൽ പ്രതിനിധീകരിക്കുന്നത് സൗത്ത് എൻഡ് വെസ്റ്റിനെയാണ്.

Read more

നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം; കോഴിക്കോട് അച്ഛനും അമ്മയും അറസ്റ്റിൽ

നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം; കോഴിക്കോട് അച്ഛനും അമ്മയും അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂരിലെ നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തില്‍ മാതാപിതാക്കള്‍ അറസ്റ്റില്‍. വയല്‍ക്കര സ്

പീസ് ബോണ്ട് ഒപ്പിടണമെന്ന നോട്ടീസ്; നേഹ ബോറയുടെ ഹര്‍ജി തള്ളി ഡൽഹി ഹൈക്കോടതി

പീസ് ബോണ്ട് ഒപ്പിടണമെന്ന നോട്ടീസ്; നേഹ ബോറയുടെ ഹര്‍ജി തള്ളി ഡൽഹി ഹൈക്കോടതി

ഡല്‍ഹി: പൊലീസിന്‌റെ പീസ് ബോണ്ട് ചോദ്യം ചെയ്തുള്ള ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (AISA) പ്രസിഡന്റ് നേഹ ബോറയുടെ ഹര്‍ജി തള്ളി ഡല്‍ഹി

കൊച്ചി – ധനുഷ്കോടി ദേശിയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ

കൊച്ചി – ധനുഷ്കോടി ദേശിയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ

കൊച്ചി – ധനുഷ്കോടി ദേശിയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. മൂന്നാർ കല്ലാറിന് സമീപം കല്ലും മണ്ണും റോഡിലേക്ക് പതിച്ചു. 15 ഓളം തൊഴിലാളികളാ