സീറ്റ് ബെൽറ്റ് ഇടത്തെ ഋഷി സുനാക്: പിഴയിട്ട് പൊലീസ്; നടപടി നേരിടുന്ന രണ്ടാമത്തെ പ്രധാനമന്ത്രി

സീറ്റ് ബെൽറ്റ് ഇടത്തെ ഋഷി സുനാക്: പിഴയിട്ട് പൊലീസ്; നടപടി നേരിടുന്ന രണ്ടാമത്തെ പ്രധാനമന്ത്രി
rishi-sunak-7.jpg.image.845.440

ലണ്ടൻ: യാത്രയ്ക്കിടെ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനകിന് പിഴയിട്ട് ബ്രിട്ടിഷ് പൊലീസ്. പുതിയ ലെവൽ അപ്പ് ക്യാമ്പയിനെ പറ്റി റിഷി സുനക് തന്നെ ഇൻസ്റ്റഗ്രാമിൽ അപ്ലോഡ് ചെയ്ത വീഡിയോയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. ഈ വീഡിയോ വൈറലായതോടെയാണ് ബ്രിട്ടീഷ് പൊലീസ് പ്രധാനമന്ത്രിക്ക് പിഴയിട്ടത്.

മുമ്പ് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് റിഷി സുനക് വിമര്‍ശന വിധേയനായിരുന്നു. ഇപ്പോള്‍ വടക്കൻ ഇംഗ്ലണ്ടിലെ ലങ്കാഷെയറിലേക്കുള്ള യാത്രയ്ക്കിടെയാണ് റിഷി സുനക് സീറ്റ് ബെല്‍റ്റ് ധരിക്കാതെ യാത്ര ചെയ്തത്. കാറിന്‍റെ പിന്‍ സീറ്റില്‍ യാത്ര ചെയ്യുകയായിരുന്ന റിഷി സുനക് സീറ്റ് ബെല്‍റ്റ് ഊരി വീഡിയോ ചിത്രീകരിക്കുകയും ആ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയുമായിരുന്നു.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും സീറ്റ് ബെൽറ്റ് ധരിക്കാത്തതിനെതിരെ വിമര്‍ശനം ഉയരുകയും ചെയ്തു. പിന്നാലെ ബ്രിട്ടിഷ് പൊലീസ് പ്രധാനമന്ത്രിക്ക് പിഴ ചുമത്തുകയായിരുന്നു. സംഭവത്തിൽ റിഷി സുനക് ഖേദം പ്രകടിപ്പിച്ചു. പിഴ അടക്കുമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിക്കുന്നത്.

Read more

വെടിക്കെട്ട് പുരയിലെ സ്ഫോടനം; ചികിത്സാസഹായത്തിന് സർക്കാർ സംവിധാനങ്ങളെയാകെ സജ്ജമാക്കും, നിർദേശം നൽകി മുഖ്യമന്ത്രി

വെടിക്കെട്ട് പുരയിലെ സ്ഫോടനം; ചികിത്സാസഹായത്തിന് സർക്കാർ സംവിധാനങ്ങളെയാകെ സജ്ജമാക്കും, നിർദേശം നൽകി മുഖ്യമന്ത്രി

തൃശ്ശൂർ: തൃശ്ശൂരിലെ വെടിക്കെട്ട് പുരയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് എല്ലാവിധ ചികിത്സാ സഹായങ്ങളും ലഭ്യമാക്കാൻ സർക്കാർ സംവിധാ

തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം; 5 മരണം

തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം; 5 മരണം

തൃശ്ശൂരിലെ പടക്ക നിർമാണ കേന്ദ്രത്തിലുണ്ടായ ഉ ഗ്ര സ്ഫോടനത്തിൽ 5 മരണം. മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് പുരയിലാണ് സ്ഫോ

മറാഠാ ചരിത്രം കാവേരിയുടെ മണ്ണിൽ; അറിയാം തഞ്ചാവൂർ ബൊമ്മകളുടെ കഥ...

മറാഠാ ചരിത്രം കാവേരിയുടെ മണ്ണിൽ; അറിയാം തഞ്ചാവൂർ ബൊമ്മകളുടെ കഥ...

കാവേരി നദിയുടെ കരകളിലൂടെ യാത്ര തിരിക്കുമ്പോൾ, കാലം തന്നെ മന്ദഗതിയിൽ നടക്കുന്നതുപോലെ തോന്നും. യാത്രയിലുടനീളം ഒഴുകിപ്പോകുന്ന പച്