ഇത് കഴിച്ചു ഞങ്ങള്‍ എങ്ങനെ പത്ത് മണിക്കൂര്‍ ജോലി ചെയ്യും?; അതിര്‍ത്തി കാക്കുന്ന സൈനികര്‍ നേരിടുന്ന ദുരിതങ്ങള്‍ വിശദീകരിച്ച് ബി.എസ്.എഫ് ജവാന്‍ ഫേസ്ബുക്കില്‍

അതിര്‍ത്തിയില്‍ ജോലിയെടുക്കുന്ന സൈനികര്‍ നേരിടുന്ന ദുരിതങ്ങള്‍ വിശദീകരിച്ച് ബി.എസ്.എഫ് ജവാന്‍ ഫേസ്ബുക്കില്‍. കശ്മീരിലെ സീമാ സുരക്ഷാ ബാല്‍ ബറ്റാലിയനിലെ ജവാന്‍ തേജ് ബഹദൂര്‍ യാദവ് ആണ് സൈനികരുടെ ദുരിതജീവിതം വീഡിയോയിലൂടെ രാജ്യത്തെ അറിയിച്ചിരിക്കുന്നത്.

ഇത് കഴിച്ചു ഞങ്ങള്‍ എങ്ങനെ പത്ത് മണിക്കൂര്‍ ജോലി ചെയ്യും?; അതിര്‍ത്തി കാക്കുന്ന  സൈനികര്‍ നേരിടുന്ന ദുരിതങ്ങള്‍ വിശദീകരിച്ച് ബി.എസ്.എഫ് ജവാന്‍ ഫേസ്ബുക്കില്‍
videooo

അതിര്‍ത്തിയില്‍ ജോലിയെടുക്കുന്ന സൈനികര്‍ നേരിടുന്ന ദുരിതങ്ങള്‍ വിശദീകരിച്ച് ബി.എസ്.എഫ് ജവാന്‍ ഫേസ്ബുക്കില്‍. കശ്മീരിലെ സീമാ സുരക്ഷാ ബാല്‍ ബറ്റാലിയനിലെ ജവാന്‍ തേജ് ബഹദൂര്‍ യാദവ് ആണ് സൈനികരുടെ ദുരിതജീവിതം വീഡിയോയിലൂടെ രാജ്യത്തെ അറിയിച്ചിരിക്കുന്നത്. പലപ്പോഴും കാവല്‍ നില്‍ക്കുന്നത് വിശപ്പു സഹിച്ച് കാലിവയറോടു കൂടിയാണെന്നും, ലഭിക്കുന്ന ഭക്ഷണം ഗുണനിലവാരമില്ലത്തതാണെന്നും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയില്‍ പറയുന്നു.

''ഈ പരിപ്പ്കറിയില്‍ മഞ്ഞളും ഉപ്പും മാത്രമേ ഉള്ളൂ. ഒരു രുചിയുമില്ല. പത്ത് ദിവസമായി ഇതേ ഭക്ഷണമാണ് ഞങ്ങള്‍ക്ക് ലഭിക്കുന്നത്. ഈ ഭക്ഷണം കഴിച്ചിട്ട് ഒരു ബിഎസ്എഫ് ജവാന്‍ പത്ത് മണിക്കൂര്‍ നേരം ജോലി ചെയ്യാന്‍ കഴിയുമോ?'' എന്ന് അദ്ദേഹം ചോദിക്കുന്നു.

മോശം ഭക്ഷണം കഴിക്കേണ്ടി വരുന്ന തങ്ങളുടെ ഗതികേടിന് മുതിര്‍ന്ന ഉദ്യോഗസ്ഥരെയാണ് സൈനികന്‍ കുറ്റപ്പെടുത്തുന്നത്. സൈനികര്‍ക്കുള്ള അവശ്യസാധനങ്ങള്‍ ഉദ്യോഗസ്ഥര്‍ വിപണിയില്‍ മറിച്ചു വില്‍ക്കുകയാണെന്ന് സൈനികന്‍ ആരോപിക്കുന്നു.വീഡിയോ പോസ്റ്റ് ചെയ്ത ശേഷം താന്‍ ജീവനോടെ ഉണ്ടാകുമോ എന്ന് ഉറപ്പില്ലെന്നും സൈനികന്‍ പറയുന്നു.

ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ട്. അവര്‍ക്ക് എന്തുവേണമെങ്കിലും ചെയ്യാന്‍ സാധിക്കും. സൈനികര്‍ക്ക് നല്‍കുന്ന ഭക്ഷണത്തെക്കുറിച്ച് മാധ്യമങ്ങള്‍ വാര്‍ത്തയാക്കണം. എങ്കിലേ സര്‍ക്കാരിന് തങ്ങളുടെ അവസ്ഥ മനസിലാകൂ. ‘ജയ് ഹിന്ദ്’ എന്ന് പറഞ്ഞാണ് ജവാന്‍ വീഡിയോ സൈന്‍ ഓഫ് ചെയ്യുന്നത്.വീഡിയോ ശ്രദ്ധയില്‍പ്പെട്ടെന്നും, സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ബിഎസ്എഫിന് നിര്‍ദേശം നല്‍കിയതായും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ട്വീറ്ററിലൂടെ പറഞ്ഞു.

Read more

ഗാനകോകിലത്തിന് കണ്ണീരോടെ വിടചൊല്ലി ആയിരങ്ങൾ; എസ്. ജാനകിയുടെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ മൈസൂരുവിൽ പൂർത്തിയായി

ഗാനകോകിലത്തിന് കണ്ണീരോടെ വിടചൊല്ലി ആയിരങ്ങൾ; എസ്. ജാനകിയുടെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ മൈസൂരുവിൽ പൂർത്തിയായി

സംഗീതവിസ്മയം എസ് ജാനകിക്ക് യാത്രാമൊഴി ചൊല്ലി ആയിരങ്ങള്‍. മൈസൂരു മഹാരാജാ കോളജ് ഗ്രൗണ്ടില്‍ പൊതുദര്‍ശനത്തിന് ശേഷം ഔദ്യോഗിക ബഹുമതികളോടെ

റോ - റോ സർവീസിലും സ്ത്രീകൾക്ക് സൗജന്യ യാത്ര; വൈപ്പിൻ - ഫോർട്ട് കൊച്ചി പുതിയ സർവീസ് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

റോ - റോ സർവീസിലും സ്ത്രീകൾക്ക് സൗജന്യ യാത്ര; വൈപ്പിൻ - ഫോർട്ട് കൊച്ചി പുതിയ സർവീസ് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

കൊച്ചി: കൊച്ചിക്കാരുടെ ഏറെ നാളത്തെ ആവശ്യത്തിന് പരിഹാരമേകി വൈപ്പിൻ - ഫോർട്ട് കൊച്ചി റൂട്ടിലെ മൂന്നാമത്തെ റോ - റോ സർവീസ് മുഖ്യമന്ത്രി

എക്സ്ട്രാ ടൈം ആവേശത്തിൽ സ്വിറ്റ്‌സർലാൻഡിനെ വീഴ്ത്തി അർജന്റീന സെമിയിലേക്ക്; ലൗട്ടാരോയും അൽവാരസും രക്ഷകരായി; സെമിയിൽ പോരാട്ടം ഇംഗ്ലണ്ടുമായി

എക്സ്ട്രാ ടൈം ആവേശത്തിൽ സ്വിറ്റ്‌സർലാൻഡിനെ വീഴ്ത്തി അർജന്റീന സെമിയിലേക്ക്; ലൗട്ടാരോയും അൽവാരസും രക്ഷകരായി; സെമിയിൽ പോരാട്ടം ഇംഗ്ലണ്ടുമായി

ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്‌സർലാൻഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് അർജന്റീന സെമി ഫൈനൽ ടിക്കറ്റെടുത്തു. നിശ്ചിത സമയത്