ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയില്‍ ഒന്ന് കയറണമെന്ന് മോഹം തോന്നാത്തവര്‍ ചുരുക്കം. എങ്കില്‍ ആ മോഹം പൂവണിയാന്‍ ഇതാ ഒരു സുവര്‍ണ്ണവസരം.ബുർജ് ഖലീഫക്ക് മുകളിൽ 65 ദിർഹം മാത്രം നൽകി കയറാൻ അവസരം.
ബുർജ് ഖലീഫ ഉടമകളായ ഇമാർ പ്രോപ്പർട്ടീസും ദുബൈ ഗതാഗത വകുപ്പായ ആർ.ടി.എയും ചേർന്നാണ് ദാന വർഷത്തിെൻറ ഭാഗമായി സാധാരണക്കാർക്കും ലോകത്തിന് മുകളിലെത്താൻ അവസരമൊരുക്കുന്നത്.
124,125 നിലകളിലുള്ള അറ്റ് ദ ടോപ് സന്ദർശിക്കാൻ സാധാരണ 125 ദിർഹമാണ് ടിക്കറ്റ് നിരക്ക്. ഇതാണ് ദുബൈ െമേട്രാ യാത്രക്കാർക്ക് 65 ദിർഹത്തിന് നൽകുന്നതെന്ന് ഒൗദ്യോഗിക പത്രക്കുറിപ്പിൽ അറിയിച്ചു. 47 മെേട്രാ സ്റ്റേഷനുകളിലും ഇതിെൻറ ഡിസ്കൗണ്ട് വൗച്ചർ ലഭിക്കും. ഇത് ദുബൈ മാളിലെ താഴെ നിലയിൽ പ്രവർത്തിക്കുന്ന അറ്റ് ദ ടോപ് ടിക്കറ്റ് കൗണ്ടറിൽ കാണിക്കണം. എമിേററ്റസ് െഎഡിയും കൈയിൽ കരുതണം.
ജൂലൈ, ആഗസ്ത് മാസങ്ങളിൽ നടക്കുന്ന കാമ്പയിനിൽ രാവിലെ ഒമ്പത് മുതൽ ഉച്ച ഒരു മണിവരെയാണ് പ്രവേശനം ലഭിക്കുക. ദുബൈ നഗരത്തിെൻറ മനോഹരമായ ആകാശക്കാഴ്ചയാണ് അറ്റ് ദ ടോപിലെ നിരീക്ഷണ ഡക്കിൽ നിന്ന് കാണാനാവുക. 124ാം നിലയിൽ അത്യാധുനിക ദൂരദർശിനിയുമുണ്ട്. ലോകത്തെ ഏറ്റവും ഉയരം കൂടിയ നിരീക്ഷണത്തറയായ 148ാം നിലയിലെ ബുർജ് ഖലീഫ സ്കൈയിൽ എത്തണമെങ്കിൽ വേറെ ടിക്കറ്റെടുക്കണം. 1821 അടിയാണ് ഇതിെൻറ ഉയരം.