പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; ബസ് ജീവനക്കാരൻ അറസ്റ്റിൽ
കോഴിക്കോട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച ബസ് ജീവനക്കാരൻ അറസ്റ്റിൽ. മുക്കത്തെ സ്വകാര്യ ബസ് ജീവനക്കാരനായ മരഞ്ചാട്ടി പാറക്കൽ അനീഷ് മോഹനൻ (34) ആണ് മുക്കം പൊലിസിന്റെ പിടിയിലായത്.
ബസിൽ വെച്ച് പെൺകുട്ടിയെ പരിചയ പെടുകയും പിന്നീട് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
രണ്ടാഴ്ച മുൻപ് അമ്മയോടൊപ്പം ഡോക്ടറെ കാണാനായി മുക്കം സിഎച്ച്സിയിൽ എത്തിയപ്പോൾ പെൺകുട്ടിയെ അനീഷ് മോഹനൻ തന്ത്രപരമായി ബൈക്കിൽ കയറ്റി കൊണ്ട് പോവുകയായിരുന്നു.
തുടർന്ന് ജില്ലയിലെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചു.പീഡനത്തിനിടയിൽ പെൺകുട്ടിയുടെ ശരീരത്തിലുണ്ടായ സ്വർണ്ണാഭരങ്ങളും ഇയാൾ മോഷിടിച്ചു.
പെൺകുട്ടിയുടെ മാതാവിന്റെ പരാതിയെ തുടർന്ന് ബൈക്കിൽ സഞ്ചരിക്കവെ മണാശ്ശേരിയിൽ വെച്ചാണ് പ്രതിയെ പൊലിസ് പിടികൂടിയത്.
പെൺകുട്ടിയിൽ നിന്നും മോഷ്ടിച്ച ആഭരണങ്ങൾ പ്രതി വിറ്റതായി പൊലിസ് കണ്ടെത്തി. അനീഷ് വാഹന മോഷണം, റബ്ബർഷീറ്റു മോഷണം അടക്കമുള്ള നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലിസ് പറഞ്ഞു.
കുട്ടിയെ പീഡിപ്പിച്ച സ്ഥലങ്ങളിൽ പ്രതിയെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. പ്രതിയുടെ വീട്, മണാശ്ശേരി, മുക്കം ടൗൺ തുടങ്ങിയ സ്ഥലങ്ങളിലാണ് മുക്കം എസ്ഐ ഹമീദിന്റെ നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തിയത്.
എഎസ്ഐ ബേബി മാത്യു, സലീം മുട്ടത്ത്, ഷഫീഖ് നീലിയാനിക്കൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.