തമിഴ്നാട്ടിൽ ബസ് നിരക്ക് കേരളത്തിന്റെ നേർപകുതി

Share

ചെന്നൈ ∙ കേരളത്തെ അപേക്ഷിച്ച് ഡീസൽ വിലയിൽ നേരിയ വ്യത്യാസം മാത്രമുള്ള തമിഴ്നാട്ടിൽ ബസ് നിരക്കു കേരളത്തിലേതിന്റെ നേർപകുതി. ഓർഡിനറി ബസുകളിൽ മിനിമം നിരക്ക് 5 രൂപ. സ്ത്രീകൾക്കും സ്കൂൾ വിദ്യാർഥികൾക്കും മുതിർന്നവർക്കും ഓർഡിനറി ബസുകളിൽ യാത്ര പൂർണമായി സൗജന്യം. ബസ് ഗതാഗതം പൊതുമേഖലാ കുത്തകയായ തമിഴ്നാട്ടിൽ അവസാനമായി നിരക്കുവർധനയുണ്ടായത് 2018 ലാണ്.

ഓർഡിനറിക്ക് 5 രൂപ, ലിമിറ്റഡ് സ്റ്റോപ്പിന് 6 രൂപ, എക്സ്പ്രസിന് 7 രൂപ, ഡീലക്സിന് 11 രൂപ എന്നിങ്ങനെയാണു നിലവിലെ മിനിമം നിരക്ക്. 21,000 ബസുകളാണു ദിവസവും നിരത്തിലിറങ്ങുന്നത്. 2 കോടി ജനം ബസുകളെ ആശ്രയിക്കുന്നു. ദൈനംദിന നഷ്ടം 20 കോടിയെന്നാണു കണക്ക്. സബ്സിഡിയായി 1200 കോടി രൂപ ഓരോ മാസവും സർക്കാർ നൽകുന്നു.

Read more

അർജന്റീന ക്വാർട്ടർ ഫൈനലിൽ; ഈജിപ്തിനെ തകർത്ത് മെസ്സിയും സംഘവും മുന്നോട്ട്

അർജന്റീന ക്വാർട്ടർ ഫൈനലിൽ; ഈജിപ്തിനെ തകർത്ത് മെസ്സിയും സംഘവും മുന്നോട്ട്

അറ്റ്ലാന്റ (യു.എസ്.എ): ഫിഫ ലോകകപ്പ് 2026-ലെ പ്രീക്വാർട്ടർ പോരാട്ടത്തിൽ ഈജിപ്തിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് നിലവിലെ ചാമ്

കനലായി അവശേഷിച്ച സുവർണ്ണ സ്വപ്നം; ലോകകിരീടമില്ലാതെ സിആർ7 മടങ്ങുമ്പോൾ...

കനലായി അവശേഷിച്ച സുവർണ്ണ സ്വപ്നം; ലോകകിരീടമില്ലാതെ സിആർ7 മടങ്ങുമ്പോൾ...

ലോക ഫുട്ബോളിന്റെ ചരിത്രപുസ്തകത്തിൽ സമാനതകളില്ലാത്ത വിജയഗാഥകൾ എഴുതിച്ചേർത്ത പോരാളിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. അഞ്ച് ബാലൺ ഡി

പിൻവാങ്ങാത്ത പോരാളി, പകരക്കാരനില്ലാത്ത രാജാവ്; കാൽപന്തിന്റെ ഹൃദയമിടിപ്പായി മാറിയ ക്രിസ്റ്റ്യാനോ റൊണാൾഡോ

പിൻവാങ്ങാത്ത പോരാളി, പകരക്കാരനില്ലാത്ത രാജാവ്; കാൽപന്തിന്റെ ഹൃദയമിടിപ്പായി മാറിയ ക്രിസ്റ്റ്യാനോ റൊണാൾഡോ

അവൻ കളിക്കളത്തിലേക്ക് നടന്നു വരുമ്പോൾ സ്റ്റേഡിയങ്ങൾ കടലായി ഇരമ്പും. ചോര തിളയ്ക്കുന്ന യൗവനത്തിന്റെ പ്രൗഢിയിൽ നിന്നും ഒരു കളിക്കാരന്